ത്രിശൂർ: കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് സർക്കാർ രാജ്യമൊട്ടാകെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ ആ നിയന്ത്രണങ്ങളുടെ ഇളവുകളുടെ ഭാഗമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നു മുതൽ വിവാഹ ചടങ്ങുകൾ പുനരാരംഭിക്കുകയാണ്. ഇന്ന് മാത്രം 9 വിവാഹങ്ങളാണ് ഗുരുവായൂർ ക്ഷേത്രത്തിൽ ബുക്ക് ചെയ്തിരിക്കുന്നത്.
സംസ്ഥാനത്തെ പല ജില്ലകളിൽ നിന്ന് ആയിട്ടാണ് 9 പേർ വിവാഹത്തിനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് സുരക്ഷാമാനദണ്ഡങ്ങൾ മുൻനിർത്തി ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. കൂടാതെ വിവാഹങ്ങളും താൽക്കാലികമായി ക്ഷേത്രം അധികൃതർ നിർത്തിവയ്ക്കുകയായിരുന്നു. എന്നാൽ സർക്കാർ ലോക്ക് ഡൗണിൽ ഇളവുകൾ വരുത്തിയതിനെ തുടർന്നാണ് വീണ്ടും വിവാഹത്തിന് ക്ഷേത്രത്തിൽ അനുമതി നൽകിയത്.