ഗുരുവായൂർ ദേവസ്വത്തിൽ നിന്നും പണം സ്വീകരിച്ച സർക്കാർ പള്ളികളിൽ നിന്നും മോസ്കുകളിൽ നിന്നും പണം സ്വീകരിച്ചോ: ചോദ്യവുമായി ഗോകുൽ സുരേഷ്

ഗുരുവായൂർ ദേവസ്വം ബോർഡിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ചുകോടി രൂപ നൽകിയ സംഭവം വൻ വിവാദമായിരുന്നു. സംഭവത്തിനെതിരെ പ്രതികരണമായി പ്രശസ്ത നടനും എംപിയുമായ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് രംഗത്ത്. മുസ്ലിം പള്ളി ആയാലും ക്രിസ്ത്യൻ പള്ളി ആയാലും അമ്പലം ആയാലും ഇത് തെറ്റാണ്. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും പണം സ്വീകരിച്ചതുപോലെ പോസ്റ്റുകളിൽ നിന്ന് പള്ളികളിൽനിന്നും സർക്കാർ പണം സ്വീകരിച്ചോ.? എന്ന് ഗോകുൽ സുരേഷ് ഇൻസ്റ്റഗ്രാമിൽ കൂടി ചോദിക്കുകയുണ്ടായി.

ക്ഷേത്രങ്ങളിലെ പണം സർക്കാർ എടുക്കുകയില്ല തിരിച്ചു ക്ഷേത്രങ്ങളിലേക്ക് കൊടുക്കുകയാണ് ചെയ്യുന്നത് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കാര്യം ബഡ്ജറ്റ് പരിശോധിച്ചാൽ മനസ്സിലാകും എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളായി കോടിക്കണക്കിന് രൂപ സർക്കാർ നൽകിയിട്ടുണ്ടെന്നും ഇത്തരത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് 100 കോടിയും കൊച്ചി, മലബാർ ദേവസ്വങ്ങൾക്ക് 36 കോടിയും, പമ്പ, നിലക്കൽ ഇടത്താവളങ്ങൾക്കായി കിഫ്ബിയിലൂടെ 142 കോടിയും, കൂടാതെ പുരാതന ക്ഷേത്രങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വേണ്ടി 5 കോടിയും നൽകിയെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

  വെട്ടുക്കിളിയുടെ വ്യാപക ആക്രമണത്തെ തുടർന്ന് പാക്കിസ്ഥാനിൽ അടിയന്തരാവസ്ഥ

Latest news
POPPULAR NEWS