ഗോകുൽ സുരേഷ് ചെയ്തത് കണ്ട് താൻ ഞെട്ടി,സൂപ്പർസ്റ്റാറിന്റെ മകനിൽ നിന്ന് അങ്ങനെ ഒരു പെരുമാറ്റം താൻ പ്രതീക്ഷിച്ചില്ല ; ഗോകുൽ സുരേഷിനെ കുറിച്ച് വെളിപ്പെടുത്തലുമായി സുബീഷ് സുധി

സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ മകനും ചലച്ചിത്രതാരവുമായ ഗോകുൽ സുരേഷിനെ അറിയാത്തവർ ചുരുക്കമായിരിക്കും. നിരവധി സിനിമകളിൽ അഭിനയിച്ചില്ലെങ്കിലും അഭിനയിച്ച സിനിമകളിൽ ലഭിച്ച കഥാപാത്രങ്ങളൊക്കെ മനോഹരമാക്കാൻ ഗോകുൽ സുരേഷിന് സാധിച്ചു. വിപിൻ ദാസ് സംവിധാനം ചെയ്ത മുത്ത് ഗൗ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ ജീവിതം ആരംഭിക്കുന്നത്. തുടർന്ന് ഇര, മാസ്റ്റർ പീസ്, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, ഉൾട്ട തുടങ്ങി പതിനൊന്നോളം സിനിമകളിൽ താരം അഭിനയിച്ചു. രൂപത്തിലും ഭാവത്തിലും സുരേഷ് ഗോപിയുടെ തനി പകർപ്പ് തന്നെയാണ് ഗോകുൽ സുരേഷെന്ന് ആരാധകർ പറയുന്നു.

എന്നാൽ രൂപത്തിലും ഭാവത്തിലും മാത്രമല്ല സ്വഭാവത്തിലും സുരേഷ്‌ഗോപി തന്നെയാണ് ഗോകുൽ സുരേഷെന്ന് ചലച്ചിത്രതാരം സുബീഷ് സുധി പറയുന്നു. ഒരിക്കൽ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ചുണ്ടായ അനുഭവമാണ് സുബീഷ് സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചത്.

  ഗീതു മോഹൻദാസിനെ പേടിക്കേണ്ട കാര്യം എനിക്കില്ല, ഗുരുതര ആരോപണങ്ങളുമായി സഹ സംവിധായിക

താനും പിഷാരടിയും ഗോകുലും ഒരു സിനിമ സെറ്റിൽ ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ തനിക്ക് ഒരു കോൾ വരികയും താൻ മാറിനിന്നു ഫോണിൽ സംസാരിക്കുകയായിരുന്നു. ആ സമയത്താണ് തന്നെ ഞെട്ടിപ്പിക്കുന്ന ആ കാഴ്ച കണ്ടത് എംപി യും സൂപ്പർസ്റ്റാറുമായ സുരേഷ് ഗോപിയുടെ മകൻ താനടക്കമുള്ളവർ ഭക്ഷണം കഴിച്ച പ്ളേറ്റുകൾ എടുത്ത് കഴുകി വെയ്ക്കുന്നു. എന്താ നീ ചെയ്യുന്നത് എന്ന് ചോദിച്ചപ്പോൾ ഇങ്ങനെയാണ് താൻ ശീലിച്ചതെന്ന് ചെറിയ പുഞ്ചിരിയോടെ ഗോകുൽ മറുപടി പറഞ്ഞു. ഗോകുൽ സുരേഷിൽ നിന്നും അങ്ങനെ ഒരു പെരുമാറ്റം താൻ പ്രതീക്ഷിച്ചില്ലെന്നും സുബീഷ് പറയുന്നു.

Latest news
POPPULAR NEWS