ഗോവയിൽ ബിജെപിക്ക് തിരിച്ചടി ; മുൻ ഗോവൻ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ മകൻ ബിജെപി വിട്ടു

ഗോവ : തെരെഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ഗോവയിൽ ബിജെപിക്ക് തിരിച്ചടി. മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കർ ബിജെപി വിട്ടു. ബിജെപിയിൽ നിന്നും രാജിവെച്ച ഉത്പൽ പരീക്കർ പനാജി മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി ജനവിധി തേടും.

ബിജെപിയുടെ തെരെഞ്ഞെടുപ്പ് സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെടുത്തിയില്ലെന്ന കാരണത്താലാണ് രാജിവെച്ചതെന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുകയല്ലാതെ വേറെ വഴിയില്ലെന്നും ഉത്പൽ പരീക്കർ മാധ്യമങ്ങളെ അറിയിച്ചു.

  ലോക്ക് ഡൗൺ തുടരുമോ ? തീരുമാനം ഏപ്രിൽ 10 ന് ശേഷമുള്ള സാഹചര്യം വിലയിരുത്തി

അതേസമയം ഉത്പൽ പരീക്കർ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പനാജി നിയോജക മണ്ഡലത്തിൽ നിലവിലെ സിറ്റിംഗ് എംഎൽഎ ആയ അറ്റനാസിയോ മോൺസറേറ്റിനെ തന്നെ മത്സരിപ്പിക്കാനാണ് ബിജെപി തീരുമാനം. ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ചെങ്കിലും ബിജെപി എന്നും തന്റെ മനസ്സിൽ കാണുമെന്ന് ഉത്പൽ പരീക്കർ വ്യക്തമാക്കി.

Latest news
POPPULAR NEWS