ഗ്ലാമറസ് ലുക്കിൽ ഫോട്ടോഷൂട്ട്, ചിത്രങ്ങൾ പങ്കുവച്ച് പ്രിയ വാര്യർ

ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന ചിത്രത്തിൽ കൂടി ഇന്ത്യ മുഴുവൻ തിളങ്ങിയ നടിയാണ് പ്രിയ വാര്യർ. ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ കണ്ണ് ഇറുക്കുന്ന പ്രിയയുടെ വീഡിയോ വൈറലായതോടെ നിമിഷ നേരം കൊണ്ടാണ് പ്രിയക്ക് ഇൻസ്റ്റാഗ്രാമിൽ അടക്കം ഫോളോവേർസ് വർധിച്ചത്. ഇ ചിത്രത്തിന് ശേഷം നിരവധി പരസ്യങ്ങളിൽ നിന്ന് അടക്കം താരത്തിന് ഓഫർ ലഭിച്ചിരുന്നു.

മലയാളത്തിൽ അരങ്ങേറിയ താരം ശ്രീദേവി ബം ബംഗ്ലാവ് എന്ന ഹിന്ദി ചിത്രത്തിലും പ്രിയ അഭിനയിച്ചിട്ടുണ്ട്. അവസാന വർഷ ബിരുദ വിദ്യാർത്ഥി കൂടിയായ പ്രിയ അഭിനയത്തിന് ഒപ്പം തന്നെ പഠന കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രികരിച്ചു വരുകയാണ്. ഫൈനൽസ് എന്ന സിനിമയിൽ ഒരു ഗാനം പാടി തനിക്ക് പാടാനും അറിയാമെന്നും താരം തെളിയിച്ചിരിക്കുകയാണ്. പ്രിയ പങ്കുവെയ്ക്കുന്ന ഫോട്ടോകൾ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത്. ഇടയ്ക്ക് ഇൻസ്റ്റാഗ്രാം ഉപേക്ഷിച്ച പ്രിയ ഗംഭീര ഹോട് ഫോട്ടോ ഷൂട്ടുമായി ഇൻസ്റ്റയിൽ സജീവമാവുകയാണ് അതിനോട് ഒപ്പം തന്നെ താൻ പുതിയ യൂട്യൂബ് ചാനൽ തുടങ്ങുന്ന കാര്യവും ആരാധകരോട് പങ്കുവെച്ചിട്ടുണ്ട്.