ഗ്ലാമറസ് വേഷം ആസ്വദിച്ച് പിന്നീട് കുറ്റം പറയുന്നവരാണ് മലയാളി പ്രേക്ഷകരെന്ന് ഹണി റോസ്

വിനയൻ ചിത്രമായ ബോയ്ഫ്രണ്ടിലൂടെ അഭിനയ രംഗത്തെത്തി, ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിൽ ധ്വനി നമ്പ്യാർ എന്ന കഥാപാത്രത്തെ മലയാളികൾക്കിടയിൽ തരംഗമാക്കിയ അഭിനേത്രിയാണ് ഹണി റോസ്. മോഡേൺ വേഷങ്ങളും നാടൻ വേഷങ്ങളും ഒരുപോലെ ഇണങ്ങുന്ന താരം കൂടിയാണ് ഹണി റോസ്. തന്റെ പേരിൽ രാമച്ചം ബ്രാൻഡുകൾ ഇറക്കി ബിസിനെസ്സ് രംഗത്തും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, ബിഗ്ഗ് ബ്രദർ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, സാർ സിപി, മൈ ഗോഡ്, റിംഗ് മാസ്റ്റർ തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിലെ മുൻനിര നായകന്മാരുടെ നായികയായി അഭിനയിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ചങ്‌സ് എന്ന സിനിമയിലെ തന്റെ മോഡേൺ വേഷധാരിയായ കഥാപാത്രത്തെ കുറിച്ചു വന്ന മോശം കമ്മെന്റുകളെക്കുറിച്ചു പറയുകയാണ് താരം ഇപ്പോൾ.

“ഞാന്‍ ഇതുവരെ ചെയ്ത സിനിമകളെ പോലെയൊരു കഥയോ കഥാപാത്രമോ അല്ലായെന്ന് തോന്നിയപ്പോഴാണ് ചങ്ക്സ് സിനിമ ചെയ്യാന്‍ തീരുമാനിച്ചത്.സിനിമ റിലീസ് കഴിഞ്ഞ് ഒരുപാട് നെഗറ്റീവ് കമന്റുകള്‍ വന്നു.ഞാന്‍ ഓവര്‍ ഗ്ലാമറസായിട്ട് അഭിനയിച്ചുവെന്നാണ് ചിലര്‍ പറഞ്ഞത്.എന്നെ വേദനിപ്പിക്കുന്ന ഒരുപാട് കമന്റുകള്‍ വന്നിരുന്നു. ചങ്ക്സിന് ശേഷം എന്നെ തേടിയെത്തിയ ഒരുപാട് അവസരങ്ങള്‍ ഞാന്‍ വേണ്ടായെന്ന് വച്ചു തീയേറ്ററില്‍ നന്നായി ഓടിയ സിനിമയായിരുന്നു അത്. പക്ഷേ സമൂഹമാധ്യമങ്ങളില്‍ കൂടുതലും നെഗറ്റീവ് കമന്റുകളായിരുന്നു. ഡയലോഗുകളിലെ കുഴപ്പം ഓവര്‍ ഗ്ലാമര്‍ ഫാമിലി ഓഡിയന്‍സ് നന്നായി എന്‍ജോയ് ചെയ്തുവെന്നാണ് ഞാന്‍ അറിഞ്ഞത്. മറ്റുഭാഷകളില്‍ എത്ര ഗ്ലാമറസായാലും ഡയലോഗുകള്‍ ഉണ്ടായാലും മലയാളികള്‍ക്ക് കുഴപ്പമില്ല.
സിനിമ ആസ്വദിച്ചിട്ട് സോഷ്യല്‍ മീഡിയയില്‍ കുറ്റം പറയുന്നവരാണ് ഒട്ടുമിക്ക ആൾക്കാരും ഹണി പറയുന്നു.