ഗ്ലാമറസ് വേഷത്തിൽ വീണ്ടും സാധിക വേണുഗോപാൽ ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ താരമാണ് സാധിക വേണുഗോപാൽ. അഭിനയ രംഗത്തും മോഡലിംഗ് രംഗത്തും നിറഞ്ഞ് നിൽക്കുന്ന താരം സോഷ്യൽ മീഡിയയിലും സജീവമാണ്. ആരാധകർക്കായി നിരവധി ചിത്രങ്ങൾ താരം പങ്കുവെയ്ക്കാറുമുണ്ട്. ചിത്രങ്ങൾക്ക് അശ്ലീല കമന്റിടുന്നവർക്ക് വായടപ്പിക്കുന്ന മറുപടി നൽകിയും സാധിക വാർത്തകളിൽ ഇടം നേടാറുണ്ട്.

മോഡലിംഗ് രംഗത്ത് നിന്ന് സിനിമയിലെത്തിയ താരം ഇപ്പോൾ ഫ്‌ളവേഴ്‌സ് ടിവി സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്കിലും തിളങ്ങി നിൽക്കുകയാണ്. പുതിയ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സാധിക പങ്കുവെച്ചിരിക്കുന്നത്.