ഗർഭം അലസിയത് അറിഞ്ഞാൽ കാമുകൻ തന്നെ ഒഴിവാക്കുമെന്ന് ഭയം ; കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കോട്ടയം : കാമുകനെ ബ്ലാക്ക്മെയിൽ ചെയ്യാൻ നവജാത ശിശുവിനെ കടത്തിയ സംഭവത്തിലെ പ്രതി നീതു കാമുകനെ പരിചയപ്പെട്ടത് ടിക്ക് ടോക്കിലൂടെ. ഇബ്രാഹിം ബാദുഷയെ ടിക്ക് ടോക്ക് വഴിയാണ് നീതു പരിചയപെട്ടതെന്നും ഈ ബന്ധത്തെ കുറിച്ച് ഇബ്രാഹിമിന്റെ വീട്ടുകാർക്ക് അറിയാമെന്നും നീതു പറയുന്നു.

നീതു ഗർഭിണിയായ വിവരം നീതുവിന്റെ ഭർത്താവിനും അറിയാമായിരുന്നു. എന്നാൽ ഗർഭം അലസിയത് ഭർത്താവിനോട് പറഞ്ഞെങ്കിലും ഇബ്രാഹിമിനോട് പറഞ്ഞിരുന്നില്ലെന്നും നീതു പറയുന്നു. ഗർഭം അലസിയത് അറിഞ്ഞാൽ ഇബ്രാഹിം തന്നെ ഒഴിവാക്കി പോകുമെന്ന് ഭയപ്പെട്ടിരുന്നതായും നീതു പറഞ്ഞു. കൂടാതെ ഇബ്രാഹിം മുപ്പത് ലക്ഷം രൂപയും സ്വർണഭാരങ്ങളും തന്റെ കയ്യിൽ നിന്ന് വാങ്ങിയതായും നീതു പറയുന്നു.

  മുസ്ലിം ഭൂരിപക്ഷമുള്ള എന്റെ ഈരാറ്റുപേട്ടയിലെ ഏതെങ്കിലും ഒരാളുടെ പൗരത്വം നഷ്ടപെട്ടാൽ അത് എവിടെവരെ പോയാണേലും മേടിച്ചുകൊടുക്കാനറിയാം: ഭരണപക്ഷവും പ്രതിപക്ഷവും നടത്തുന്നത് അനാവശ്യമായ ഭീതിയാണെന്നും പി.സി ജോർജ്

ഇബ്രാഹിം തന്നെ ഒഴിവാക്കി പോകാതിരിക്കാൻ വേണ്ടിയാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്നും നീതു പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ കഴിഞ്ഞ ദിവസമാണ് നീതു നഴ്‌സിന്റെ വേഷത്തിൽ എത്തി കുഞ്ഞിനെ തട്ടിയെടുത്തത്. കുഞ്ഞിന്റെ പിതാവ് മാറിയ തക്കം നോക്കി കുഞ്ഞിന്റെ അമ്മയെ പരിശോധനയുടെ പേര് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കുഞ്ഞുമായി കടന്ന് കളയുകയായിരുന്നു.

Latest news
POPPULAR NEWS