ഗർഭിണിയായ പതിനേഴുകാരിയുടെ മൊഴിയെ തുടർന്ന് പീഡന കേസിൽ അറസ്റ്റിൽ, ഡിഎൻഎ ടെസ്റ്റ് നെഗറ്റീവ് ആയതോടെ പതിനെട്ടുകാരന് ജാമ്യം

മലപ്പുറം : പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായ സംഭവത്തിൽ അറസ്റ്റിലായ പ്ലസ്‌ടു വിദ്യാർത്ഥിക്ക് കോടതി ജാമ്യം അനുവദിച്ചു. ഡിഎൻഎ പരിശോധന ഫലം നെഗറ്റീവ് ആയതിനാലാണ് 35 ദിവസത്തോളം ജയിലിൽ കഴിഞ്ഞിരുന്ന പ്ലസ്‌ടു വിദ്യാർത്ഥി ശ്രീനാഥിന് കോടതി ജാമ്യം അനുവദിച്ചത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായി ഗർഭിണിയായ കേസിൽ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോക്സോ വകുപ്പ് പ്രകാരം ശ്രീനാഥിനെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ ഡിഎൻഎ ടെസ്റ്റ് നടത്തണമെന്ന് അറസ്റ്റിലായ ശ്രീനാഥ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ശ്രീനാഥിന്റെ ആവശ്യപ്രകാരം നടത്തിയ ഡിഎൻഎ പരിശോധന ഫലം നെഗറ്റീവ് ആയതോടെയാണ് ശ്രീനാഥിന് കോടതി ജാമ്യം അനുവദിച്ചത്.

  ഭർത്താവിന്റെ വാടക വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

അതേസമയം പെൺകുട്ടി പീഡനത്തിന് ഇരയായി ഗർഭിണിയായ സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താനും ഏത് സാഹചര്യത്തിലാണ് പെൺകുട്ടി നൽകിയ മൊഴിയിൽ ശ്രീനാഥിന്റെ പേര് വന്നതെന്ന് കണ്ടെത്താനും അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്.

Latest news
POPPULAR NEWS