ഗർഭിണിയായ മലയാളി യുവതിയ്ക്ക് കൊറോണ സ്ഥിതീകരിച്ചു

ഗർഭിണിയായ മലയാളി യുവതിയ്ക്ക് കൊറോണ വൈറസ് സ്ഥിതീകരിച്ചു. ബ്രിട്ടനിൽ താമസിക്കുന്ന മലയാളി യുവതിയെ കൊറോണ ബാധയെ തുടർന്ന് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇവരുടെ ഭർത്താവിനും കൊറോണ വൈറസ് ഉണ്ടെന്ന സംശയമുണ്ട്. തുടർന്ന് യുവതിയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. 28 ആഴ്ച ഗർഭിണിയാണ് യുവതി. നേരെത്തെ രണ്ട് മലയാളി നഴ്സുമാർക്കും ബ്രിട്ടനിൽ കൊറോണ വൈറസ് സ്ഥിതീകരിച്ചിരുന്നു. ഇതുവരെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 15297 ആയി ഉയർന്നു. കൂടാതെ മൂന്നര ലക്ഷത്തോളം ആളുകൾക്ക് കൊറോണ വൈറസ് സ്ഥിതീകരിച്ചിട്ടുണ്ട്. ഇതിൽ ഒരുലക്ഷത്തോളം ആളുകൾ രോഗത്തിൽ നിന്നും മുക്തി നേടിയിട്ടുണ്ട്.