ഗർഭിണിയായ യുവതി വീടിനു പുറത്തിറങ്ങിയില്ല, പ്രസവശേഷം 3 ദിവസം പ്രായമുള്ള കുഞ്ഞിനെ പള്ളികുരിശടിക്ക് സമീപം ഉപേക്ഷിച്ചു: യുവതിയും കാമുകനും അറസ്റ്റിൽ

അടൂർ: മൂന്നു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ മരുതിമൂട് സെന്റ് ജോർജ് കാത്തലിക് പള്ളിക്ക് മുന്നിലായി ഉപേക്ഷിച്ചു മുങ്ങിയ കാമുകനെയും യുവതിയെയും പോലീസ് അറസ്റ്റ് ചെയ്തു. അടൂർ ഏനാദിമംഗലത്ത് ഔട്ടോ ഡ്രൈവറായ എ അജയ് (32), കാമുകിയും കുഞ്ഞിന്റെ അമ്മയുമായ മാരൂർ ഒഴുക്കുപാറ കിഴക്കേതിൽ ലിജ (33) എന്നിവരെയാണ് അടൂർ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ജൂൺ മുപ്പതിന് കുരിശടിയിൽ മെഴുകുതിരി കത്തിക്കാൻ എത്തിയവരാണ് കുഞ്ഞിനെ കാണുന്നത്. തുടർന്ന് ഇവർ പോലീസിനെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ലാ ശിശുക്ഷേമ സമിതിക്ക് കുഞ്ഞിനെ കൈമാറി. തുടർന്ന് നടന്ന അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.

പള്ളിക്ക് മുൻപിലുള്ള ക്യാമറ പ്രവർത്തിക്കാതിരുന്നത് അന്വേഷണതിന് ചെറിയ രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടായെങ്കിലും സമീപത്തെ വിവിധ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും മറ്റും സ്ഥാപിച്ചിരിക്കുന്ന 45 സി സി ടി വി ക്യാമറകൾ പരിശോധിക്കുകയും സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട വാഹനങ്ങൾ നിരീക്ഷിക്കുകയായിരുന്നു. തുടർന്ന് അർധരാത്രിയിൽ അജയ്യുടെ ഔട്ടോറിക്ഷ മാരൂർ ഭാഗത്തേയ്ക്ക് പോകുന്നത് സി സി ടി വിയിൽ കണ്ടതിനെ തുടർന്നാണ് സംഭവത്തിൽ തെളിവുകൾ ലഭിക്കുന്നത്. തുടർന്ന് ഇന്നലെ ലിജിയെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് ഇരുവരുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ ഔട്ടോ റിക്ഷയും കസ്റ്റഡിയിൽ എടുത്തു.

  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവ് അടക്കം എട്ട് പേർ അറസ്റ്റിൽ

ആദ്യത്തെ വിവാഹം വേർപിരിഞ്ഞ ഇടവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും ഗർഭിണിയായതിനെ തുടർന്ന് ലിജി വീട്ടിൽ നിന്നും ഇറങ്ങിയിരുന്നില്ലെന്നും പ്രസവം വീട്ടിലാണ് നടത്തിയതെന്നും പോലീസ് പറഞ്ഞു. അടൂർ സി ഐ യു ബിജു, എസ് ഐ അനൂപ്, വനിതാ സീനിയർ സിവിൽ പോലീസ് ഓഫിസർ റഷീദ ബീഗം തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.

Latest news
POPPULAR NEWS