ഗൾഫിൽ നിന്നും എത്തിയ ആളുടെ വിവരം ആരോഗ്യ വകുപ്പിനെ അറിയിച്ച യുവാവിന് മർദ്ധനം

പുന്നയൂര്‍ക്കുളം : പുന്നയൂര്‍ക്കുളം പഞ്ചായത്ത് തൃപ്പറ്റ് നാലാം വാര്‍ഡ് മെംബറും ബിജെപി നിയോജക മണ്ഡലം ട്രഷററുമായ ഷാജിക്ക് നേരെ ആക്രമണം. ഗൾഫിൽ നിന്നും എത്തിയ ആളുടെ വിവരം ആരോഗ്യ വകുപ്പിനെ അറിയിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. ഇന്നലെ 11 ഓടെ ഇരുപതോളം വരുന്ന സംഘമാണ് ആക്രമണം നടത്തിയത്. പ്രദേശവാസിയായ ആളാണ് ആക്രമത്തിന് നേതൃത്വം നൽകിയത്.

കഴിഞ്ഞ ദിവസം തൃപ്പറ്റ് സ്വദേശി ദുബായിൽ നിന്നും നാട്ടിൽ എത്തിയിരുന്നു. ഇയാൾ സർക്കാർ നിർദേശങ്ങൾ അനുസരിക്കാതെ പുറത്തിറങ്ങി നടക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഷാജി ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. ഇതാണ് ഇവരെ പ്രകോപിപ്പിച്ചതെന്ന് ഷാജി പറഞ്ഞു. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ വിദേശത്ത് നിന്ന് വരുന്നവർ വീട്ടിൽ ഐസൊലേഷനിൽ കഴിയണമെന്ന് സർക്കാർ നിർദേശമുണ്ട് എന്നാൽ ഇയാൾ ഇതിന് തയാറായില്ല.