കോവിഡ് 19 പടർന്നു പിടിച്ചതോടെ ലോകത്തിന്റെ എല്ലാ കോണിലും സാമ്പത്തിക വ്യവസ്ഥയെ താളം തെറ്റിച്ചിരിക്കുകയാണ്. ഇതുവരെ കോറോണക്ക് എതിരെ വാക്സിൻ കണ്ടെത്താൻ കഴിയാത്തത് ഗൾഫ് മേഖലയിൽ അടക്കം പലരുടെയും ജോലി നഷ്ടപ്പെടാൻ ഉള്ള സാധ്യത വർധിക്കുകയാണ്. നിരവധി പ്രവാസികളാണ് ഗൾഫിൽ നിന്നും തിരിച്ചു പോകുന്നത്.
ഓസ്ഫോർഡ് ഇക്കണോമിക് മിഡിൽ ഈസ്റ്റ് റിപ്പോർട്ട് പ്രകാരം 10 ശതമാനം ജനസംഖ്യ വരെ ഗൾഫ് മേഖലയിൽ കുറയുമെന്നാണ് റിപ്പോർട്ട്. ജോലി സ്ഥലങ്ങളിൽ കൂടുതലായി ഉള്ള ഗൾഫ് മേഖലക്ക് ഇത് കനത്ത തിരിച്ചടിയാകും. 13 ശതമാനം വരെ തൊഴിൽ മേഖലയിൽ കുറവ് ഉണ്ടാകും. യുഎഇ ൽ മാത്രം 9.ലക്ഷവും സൗദിയിൽ 17 ലക്ഷം പേർക്കും തൊഴിൽ നഷ്ടമാകും എന്നാണ് റിപ്പോർട്ട്.