ചവറ : സഹോദരിയെയും കൊണ്ട് ഒളിച്ചോടിയ സുഹൃത്തിന്റെ വീടിന് തീയിട്ട സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ചവറ പത്മന മനയിൽ വിനേഷ് (33) ആണ് അറസ്റ്റിലായത്. തന്റെ സഹോദരിയേയും കൊണ്ട് ഒളിച്ചോടിയ സുഹൃത്ത് രാഹുലിന്റെ വീടിനാണ് വിനേഷ് തീയിട്ടത്.
സുഹൃത്തിന്റെ വീട്ടിൽ ആരും ഇല്ലാത്ത നേരം നോക്കിയാണ് ഇയാൾ തീയിട്ടത്. ചവറ അഗ്നി ശമന സേന സ്ഥലത്തെത്തിയാണ് തീയണച്ചത്. തീവെയ്പ്പിൽ വീട്ടുപകരണങ്ങൾ കത്തി നശിച്ചു. വിനേഷും രാഹുലും അടുത്ത സുഹൃത്തുക്കളായിരുന്നു. വിനേഷിന്റെ കൂടെ എന്നും വീട്ടിൽ വന്നിരുന്ന രാഹുൽ സഹോദരിയുമായി അടുപ്പത്തിലാകുകയായിരുന്നു.