ചരിത്രത്തിൽ ആദ്യം ; ഇന്ന് സൂര്യൻ അസ്തമിച്ചതിന് ശേഷം ചെങ്കോട്ടയിൽ നിന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും

ന്യുഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഒമ്പതാം സിഖ് ഗുരു തേജ് ബഹദൂറിന്റെ നാന്നൂറാം ജന്മവാർഷകത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടിയിലാണ് പ്രധാനമന്ത്രി പ്രസംഗിക്കുന്നത്. ചരിത്രത്തിൽ ആദ്യമായാണ് സൂര്യാസ്തമയത്തിനു ശേഷം ചെങ്കോട്ടയിൽ പ്രസംഗിക്കുന്നത്.

ചെങ്കോട്ടയിലെ പുൽത്തകിടിയിൽ നിന്നാകും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്. സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിലെ കവാടത്തിൽ നിന്നാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യാറുള്ളത്. ഇത് രണ്ടാം തവണയാണ് സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചല്ലാതെ മോദി ചെങ്കോട്ടയിൽ നിന്നും രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

  കൊറോണയെ നേരിടാൻ ഓപ്പറേഷൻ നമസ്‌തെയുമായി ഇന്ത്യൻ സൈന്യം

നേതാജി സുഭാഷ് ചന്ദ്ര ബോസ് ആസാദ് ഹിന്ദ് സർക്കാർ രൂപീകരിച്ചതിന്റെ എഴുപത്തിയഞ്ചാം വാർഷിക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. എന്നാൽ അന്ന് രാവിലെ 9 മണിക്കാണ് ചടങ്ങ് നടന്നത്. മുഗൾ ഭരണാധികാരിയായ ഔറംഗസേബ് ചെങ്കോട്ടയിൽ നിന്നാണ് ഗുരുതേജ് ബഹുദൂറിനെ വധിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഇക്കാരണത്താലാണ് ഇന്ന് രാത്രി മോദി ചെങ്കോട്ടയിൽ നിന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്.

Latest news
POPPULAR NEWS