ചരിത്രപരമായി പിന്നോട്ടുപോയവരെ കൈപിടിച്ച് നമുക്ക് മുന്നോട്ട് കൊണ്ടു വരാം; സ്വാതന്ത്രദിന ആശംസകൾ നേർന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: ഇതുവരെ നേരിടാത്ത ഒരു സാഹചര്യത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്നും അത്തരമൊരു സാഹചര്യത്തിലാണ് ഇത്തവണത്തെ സ്വാതന്ത്ര്യ ദിനം കടന്നു വരുന്നതെന്നും നാമെല്ലാവരും കോവിഡ് മഹാമാരിക്കെതിരെ പ്രതിരോധം തീർക്കണമെന്നും എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ നേർന്നുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളത്തിലെ മുഴുവൻ ജനങ്ങളും സർക്കാരിനൊപ്പം പങ്കാളികളാണെന്നും. തുടർന്നും യോജിച്ചുള്ള പ്രവർത്തനങ്ങൾക്ക് നമുക്ക് സാധ്യമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദളിത് പിന്നോക്ക ദുർബല വിഭാഗത്തിലുള്ള ജനങ്ങളെ കൈപിടിച്ചു നമുക്ക് മുന്നോട്ടുകൊണ്ടു പോകേണ്ടതുണ്ട്.

ചരിത്രപരമായ ചില കാരണങ്ങളാൽ പിന്നോട്ടു പോയവരെ കൈപിടിച്ച് മുന്നോട്ടുകൊണ്ടു വരേണ്ടത് ആവശ്യമാണെന്നും അത് ഉണ്ടാകാതെ വികസനം സാധ്യമാക്കാക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മഹാമാരി കാലത്ത് സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്ന വിഭാഗങ്ങൾക്ക് ആശ്വാസമേകാൻ സർക്കാരിന് ആയിട്ടുണ്ട്. ഏതു തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായാലും അതിനെയെല്ലാം അതിജീവിക്കുന്നതിനുവേണ്ടിയുള്ള ഇച്ഛാശക്തി നമുക്കുണ്ട്. സാമ്രാജ്യത്ത നീക്കങ്ങളെ ചേർത്തുകൊണ്ട് ജനാധിപത്യ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് സാമൂഹ്യനീതി ഉറപ്പുവരുത്തിക്കൊണ്ട് മതനിരപേക്ഷതയെ ശക്തിപ്പെടുത്തുക. പുതിയൊരു ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിന് വേണ്ടിയുള്ള പരിശ്രമങ്ങളിൽ നമുക്ക് കൈകോർക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.