സൈന്യത്തിലേക്ക് പ്രവേശിക്കാൻ കുട്ടികളെ പ്രാപ്തരാക്കാൻ ആർ എസ് എസ് സൈനിക സ്കൂൾ ആരംഭിക്കുന്നു. സർക്കാരിതര സൈനീക സ്കൂൾ ചരിത്രത്തിലാദ്യമായാണ് തുടങ്ങുന്നത്. ഉത്തർപ്രദേശിലെ ബുലന്ദ്ഷറിലാണ് മിലിറ്ററി സ്കൂൾ ആരംഭിക്കുന്നത്. ആർ എസ് എസ് മുൻ സർസംഘ് ചാലകായിരുന്ന രാജേന്ദ്ര സിംഗിന്റെ പേരിലാണ് സ്കൂൾ. സ്കൂളിന്റെ പേര് രാജു ഭയ്യാ സൈനിക വിദ്യാ മന്ദിർ എന്നാണ് നൽകിയിരിക്കുന്നത്. സ്കൂളിലേക്കുള്ള കുട്ടികളുടെ രജിസ്‌ട്രേഷൻ ഫെബ്രുവരി 23 തുടങ്ങും.
എൻട്രൻസ് മുഖേനയായിരിക്കും കുട്ടികളെ പ്രവേശന പരീക്ഷ നടത്തി അഡ്മിൻ നൽകുക. ഏപ്രിൽ മുതൽ ക്ലാസുകൾ ആരംഭിക്കുമെന്നാണ് വിദ്യാഭാരതി പറയുന്നത്. ആർ എസ് എസിന്റെ വിദ്യാഭ്യാസ രംഗത്തുള്ള സംഘടനയാണ് വിദ്യാഭാരതി. വിദ്യാർത്ഥികൾക്ക് പൊതു വിജ്‍ഞാനം, കണക്ക്, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിലെ ഗ്രാഹ്യവും പരിശോധിക്കും. കൂടാതെ കുട്ടികളുടെ കായിക ക്ഷമതയും ആരോഗ്യപരമായ കാര്യങ്ങളും പരിശോധിക്കും. ശേഷം അതിൽ നിന്നും യോഗ്യരായവരെ കണ്ടെത്തുമെന്നാണ് അധികൃതർ പറയുന്നത്. ആറാം ക്ലാസ്സ് മുതലാണ് ഇവിടെ പ്രവേശനം നടത്തുക.
ഏപ്രിൽ ആറിന് ക്ലാസുകൾ ആരംഭിക്കുമെന്നും സ്കൂൾ അധികൃതർ വ്യെക്തമാക്കി. സ്കൂളിൽ പ്രവേശം ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വിദ്യാഭ്യാസവും സൈനീക പരിശീലനവും നൽകും. സ്കൂളിന്റെ പാഠ്യപദ്ധതി സി ബി എസ് ഇ സിലബസാണ്. 160 വിദ്യാർത്ഥികൾക്കാണ് ആദ്യ ബാച്ചിൽ അഡ്മിഷൻ നൽകുക. കൂടാതെ വീരമൃതു വരിച്ച സൈനികരുടെ മക്കൾക്കായി എട്ട് സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്.