ചലച്ചിത്രതാരം ഗിന്നസ് പക്രുവിന്റെ കാർ അപകടത്തിൽപെട്ടു

പത്തനംതിട്ട : ചലച്ചിത്രതാരം ഗിന്നസ് പക്രുവിന്റെ കാർ അപകടത്തിൽപെട്ടു. തിരുവല്ലയിൽവെച്ചാണ് ഗിന്നസ് പക്രു സഞ്ചരിച്ച കാറിൽ കൊറിയർ സർവീസ് നടത്തുന്ന ലോറി ഇടിച്ച് അപകടമുണ്ടായത്. തിരവുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് സഞ്ചരിക്കുകയായിരുന്നു താരം.

ചെങ്ങന്നൂർ ഭാഗത്തെത്തിയപ്പോഴാണ് അപകടം നടന്നത്. കൊറിയർ സർവ്വീസ് ലോറി മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടയിൽ ഗിന്നസ് പക്രുവിന്റെ കാറിന്റെ വലത് വശത്ത് പുറകിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്ക് പറ്റിയില്ല.

  കാടിനെ പേടിക്കണ്ട കാട് കയറിവരുന്ന ചില മനുഷ്യരുണ്ട് അവരെ പേടിക്കണം ; കിടിലൻ ട്രൈലറുമായി ഉണ്ണി മുകുന്ദന്റെ മാളികപ്പുറം

അതേസമയം താരത്തിന്റെ കാറിന് കേടുപാടുകൾ സംഭവിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. ഗിന്നസ് പക്രുവിന്റെ ഡ്രൈവർ ആയിരുന്നു വാഹനമോടിച്ചിരുന്നത്.

Latest news
POPPULAR NEWS