കൊച്ചി : ചലച്ചിത്രതാരം പാർവതി തിരുവോത്തിനെ ഫോണിൽ വിളിച്ച് നിരന്തരം ശല്യം ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. താരത്തിന്റെ പരാതിയിലാണ് പോലീസ് നടപടി.
കൊല്ലം സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്. നിരന്തരം ഫോണിലൂടെ ശല്യം ചെയ്തതോടെ പാർവതി പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് പോലീസ് അന്വേഷണം നടക്കുന്നതിനിടെ പ്രതി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.