ചെന്നൈ : ചലച്ചിത്രതാരം ചിത്ര അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. 56 വയസായിരുന്നു. തമിഴിലും മലയാളത്തിലുമായി നിരവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.
രാവിലെ കടുത്ത നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് പോകാൻ ഇരിക്കെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഭർത്താവിനും മകൾക്കുമൊപ്പം ചെന്നൈയിലാണ് ചിത്ര താമസിച്ചിരുന്നത്.
പ്രേം നസീർ,മോഹൻലാൽ,മമ്മുട്ടി തുടങ്ങിയവരോടൊപ്പം നിരവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ആട്ടക്കലാശം,പഞ്ചാഗ്നി,ഒരു വടക്കൻ വീരഗാഥ, കമ്മീഷണർ തുടങ്ങി നിരവധി സിനിമകളിൽ താരം അഭിനയിച്ചു.