ചലച്ചിത്ര താരങ്ങളായ മമ്മുട്ടിക്കും,രമേശ് പിഷാരടിക്കുമെതിരെ പോലീസ് കേസെടുത്തു

കോഴിക്കോട് : ചലച്ചിത്ര താരങ്ങളായ മമ്മുട്ടിക്കും,രമേശ് പിഷാരടിക്കുമെതിരെ പോലീസ് കേസെടുത്തു. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനെ തുടർന്നാണ് എലത്തൂർ പോലീസ് ഇരുവർക്കുമെതിരെ കേസെടുത്തത്.

കഴിഞ്ഞ ദിവസം കോഴിക്കോട്ടെ മെയ്ത്ര ആശുപത്രിയിൽ ഉദ്‌ഘാടനത്തിനെത്തി ആൾകൂട്ടം ശ്രിഷ്ടിച്ചതിനാണ് കേസെടുത്തത്. ഉദ്‌ഘാടനത്തിന് ശേഷം താരങ്ങൾ ആശുപത്രിയുടെ ഇന്റർസീവ് കെയർ ബ്ലോക്കിൽ സന്ദർശനം നടത്തിയതും കോവിഡ് പ്രോട്ടോകോൾ ലംഘനമാണെന്നും പോലീസ് പറഞ്ഞു. താരങ്ങൾക്ക് ചുറ്റുമായി നിരവധിയാളുകൾ കൂട്ടം കൂടി നിൽക്കാൻ ഇത് കാരണമായെന്നും പോലീസ് ചൂണ്ടിക്കാട്ടി.

  തെളിവില്ല, കുറ്റപത്രമില്ല: ഷംനയ്ക്ക് വിവാഹം ആലോചിച്ച് എത്തി തട്ടിപ്പ് നടത്തിയവര്‍ക്ക് ജാമ്യം

മൂന്നൂറിലധീകം പേരാണ് താരങ്ങൾ എത്തിയതിനാൽ കൂട്ടംകൂടി നിന്നത്. മമ്മുട്ടി,പിഷാരഡി എന്നിവരെകൂടാതെ സിനിമ നിർമ്മാതാവ് ആന്റോ ജോസഫിനെതിരെയും, ആശുപത്രി അധികൃതർക്കെതിരെയും പോലീസ് കേസെടുത്തു.

Latest news
POPPULAR NEWS