തിരുവല്ല : ചലച്ചിത്ര നിർമ്മാതാവും പാചക വിദഗ്ദ്ദനുമായ നൗഷാദ് (55) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. രോഗബാധിതനായി ചികിത്സയിലായിരുന്നു നൗഷാദ്. രണ്ട് ആഴ്ചകൾക്ക് മുൻപ് നൗഷാദിന്റെ ഭാര്യ മരണപ്പെട്ടിരുന്നു.
പിതാവിൽ നിന്നും പകർന്ന് കിട്ടിയ പാചക വൈധിഗ്ദ്യമാണ് നൗഷാദിനെ പ്രശസ്തനാക്കിയത്. നൗഷാദ് കാറ്ററിങ് എന്ന സ്ഥാപനത്തിന്റെ ചെയർമാൻ കൂടിയാണ് അന്തരിച്ച നൗഷാദ്. നിരവധി ചാനലുകളിൽ പാചകവുമായി ബന്ധപ്പെട്ട് പരിപാടികൾ അവതരിപ്പിച്ചിരുന്നു.
മലയാളത്തിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ നൗഷാദ് നിർമ്മിച്ചിട്ടുണ്ട്. മമ്മുട്ടി നായകനായെത്തിയ കാഴ്ച,ചട്ടമ്പി നാട്,ബെസ്റ്റ് ആക്ടർ, തുടങ്ങിയ ചിത്രങ്ങൾക്ക് പുറമെ ലയൺസ്,പയ്യൻസ്,സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളും നൗഷാദ് നിർമ്മിച്ചു.