ചാണകം ചവിട്ടിയ ഇവളുടെ സിനിമകൾ ഇനി കാണില്ല ; അഹാന കൃഷ്ണകുമാറിന്റെ സിനിമ ബഹിഷ്കരിക്കാൻ ആഹ്വാനം

Actor Bala at Hit List Movie Audio Launch Stills

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അഹാന കൃഷ്ണകുമാർ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം കൂടിയാണ് അഹാന. എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്. കഴിഞ്ഞ ദിവസം താരത്തിന്റെ 25 പിറന്നാൾ ആഘോഷിച്ചതിന്റെ ചിത്രങ്ങൾ എല്ലാം പ്രേക്ഷകരുമായി പങ്കുവച്ചിരുന്നു. അഹാനയെ പോലെ തന്നെ സഹോദരിമാരും സോഷ്യൽ മീഡിയയിലും യൂട്യുബിലും സജീവമാണ്. അഹാന കേന്ദ്ര കഥാപാത്രമായെത്തുന്ന നവാഗത സംവിധായകനായ ജോസഫ് മനു ജെയിംസ് സംവിധാനം ചെയ്യുന്ന നാൻസി റാണി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററും പിറന്നാൾ ദിനത്തിലായിരുന്നു ഇറങ്ങിയത്.

മമ്മുക്ക മോഹൻലാൽ പൃഥ്വിരാജ് തുടങ്ങിയവർ തങ്ങളുടെ അക്കൗണ്ടിലൂടെ ഇതു ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഈ ചിത്രം ബഹിഷ്കരിക്കണം എന്ന ആവശ്യവുമായി ഒരു കൂട്ടം ആൾക്കാർ രംഗത്ത് വന്നിരിക്കുകയാണ്. വളരെ മോശം കമ്മെന്റുകളാണ് വന്നിരിക്കുന്നത്. “ചാണകം ചവിട്ടിയ ഇവളുടെ സിനിമകൾ ഇനി കാണില്ല എന്നാണ് വന്നിരിക്കുന്ന ഒരു കമന്റ്. വ്യക്തമായ ഒരു രാഷ്ട്രിയവും രാഷ്ട്രീയ പാർട്ടിയും ഉള്ള ആൾക്കാരാണ് അഹാനയും കുടുംബവും. നിരവധി രാഷ്ട്രീയ പ്രസ്താവനകൾ താരം നടത്തിയിട്ടുമുണ്ട്. ഇതുകൊണ്ട് തന്നെയാണ് ചിത്രം ബഹിഷ്കരിക്കണം എന്ന ആവശ്യവുമായി ഒരു കൂട്ടം ആൾക്കാർ വന്നിരിക്കുന്നത്. ചിത്രത്തിൽ അർജു അശോകൻ, ലാൽ, അജു വർഗീസ്, ബേസിൽ ജോസഫ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.