ചാനൽ മാറ്റുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ പതിനാറുകാരിയായ പെൺകുട്ടി ആത്മഹത്യ ചെയ്തു

ശ്രീകണ്ഠപുരം: വീട്ടിൽ ടിവി കാണുന്നതിനിടയിൽ ചാനൽ മാറ്റുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ പതിനാറുകാരിയായ പെൺകുട്ടി ആത്മഹത്യ ചെയ്തു. ചന്ദനക്കാംപാറ മധുവൻമലയിലെ ദാസൻ വനജ ദമ്പതികളുടെ മകളായ അപർണ്ണയാണ് കിടപ്പുമുറിയിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിമരിച്ചത്. അപർണ്ണയും സഹോദരനും തമ്മിൽ ടിവി കാണുമ്പോൾ ചാനൽ മാറ്റുന്നതിനെ ചൊല്ലി തർക്കമുണ്ടാവുകയും

Also Read  മാങ്ങ പറിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയുണ്ടായ ആക്രമണത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു

തുടർന്ന് മാതാപിതാക്കൾ ഇടപെട്ട് റിമോട്ട് സഹോദരന് നൽകുകയുമായിരുന്നു. തുടർന്ന് മുറിയിലേക്കു പോയ അപർണ്ണ പുറത്തിറങ്ങാതിരുന്നതിനെ തുടർന്ന് മാതാപിതാക്കൾ നോക്കിയപ്പോൾ കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. സഹോദരങ്ങൾ പൗർണമി, അർജുൻ.