ചായയ്ക്ക് 100 രൂപ ഈടാക്കിയതിന് നരേന്ദ്ര മോദിക്ക് കത്തയച്ചു, ഒടുവിൽ നിർദേശം ലഭിച്ചു

ഇന്ത്യയിൽ എങ്ങുമില്ലാത്ത വിലയാണ് ചായക്കും മറ്റ് ലഘുഭക്ഷണകൾക്കും വിമാനത്തവളത്തിലെ വിലകൾ. ഒരു സാധരണ ചായക്ക് 100 രൂപ ഈടാക്കിയതിനെ കുറിച്ചുള്ള പ്രതിഷേധം സോഷ്യൽ മീഡിയയിൽ ആളിപടരുമ്പോളും അതൊന്നും അധികൃതരുടെ ശ്രദ്ധയില്പെട്ടിരുന്നില്ല. ചായ കാശ് കുറയ്കാത്ത വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒടുവിൽ നേരിട്ട് ഇടപെട്ടിരിക്കുകയാണ്.

തൃശൂർ സ്വദേശിയായ അഡ്വക്കേറ്റ് ഷാജി കോടൻകണ്ടത്തിൽ പ്രധാനമന്ത്രിക്ക് നൽകിയ കത്തിനെ തുടർന്ന് നരേന്ദ്ര മോദി ഇടപെടുകയും വിമാനത്താവളത്തിലെ ചായ കാശ് കുറച്ചിരിക്കുകയും ചെയ്തിരിക്കുകയാണ്‌. കൊച്ചി വിമാനത്താവളത്തിൽ നിന്നും ചായ കുടിച്ചപ്പോൾ തന്നിൽ നിന്നും 100 രൂപ വാങ്ങിയെന്നും വിലയെ കുറിച്ച് അധികൃതരോട് ചോദിച്ചപ്പോൾ അവർ കൈമലർത്തി.

Also Read  സിനിമ നിർമ്മാതാവ് ജെയ്‌സൺ എളംകുളം മരിച്ച നിലയിൽ

ഇ കാര്യങ്ങൾ ചൂണ്ടികാട്ടിയാണ് ഷാജി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചതും വില നിയന്ത്രിക്കുമെന്ന ഉറപ്പ് മറുപടിയായി ലഭിച്ചതും. പ്രധാനമന്ത്രിയുടെ പുതിയ നിർദേശം അനുസരിച്ചു 15 രൂപയ്ക്ക് ചായ, 20 രൂപയ്ക്ക് കാപ്പി, 15 രൂപയ്ക്ക് പഴംപൊരി, വട തുടങ്ങിയവ ലഭ്യമാകണം എന്നാണ് നിർദേശം നൽകിയിരിക്കുന്നത്. ഇതോടെ വർഷങ്ങളായുള്ള യാത്രക്കാരുടെ ആവിശ്യം പ്രധാനമന്ത്രി നിറവേറ്റിയിരിക്കുകയാണ്.