ചാരമാണെന്ന് കരുതി ചികയാൻ നിൽക്കണ്ട കനല് കെട്ടിട്ടില്ലെങ്കിൽ പൊള്ളും ; തോൽവിയുറപ്പിച്ച മത്സരത്തിൽ അവസാനം വിജയം കൈപ്പിടിയിലൊതുക്കി രവികുമാർ ദാഹിയ

ടോക്കിയോ : ഒളിമ്പിക്സ്‌ 57 കിലോ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ഇന്ത്യയുടെ രവികുമാർ ദാഹിയാ ഫൈനലിൽ പ്രവേശിച്ചു. മത്സരത്തിന്റെ അവസാനം വരെ തോൽവി ഉറപ്പിച്ച രവികുമാർ അവസാന നിമിഷത്തിൽ എതിരാളിയെ മലർത്തിയടിച്ച് വിജയം സ്വന്തമാക്കുകയായിരുന്നു.

9-2 എന്ന നിലയിൽ തോൽവി ഉറപ്പിച്ച രവികുമാർ അവസാന സെക്കന്റുകളിൽ ഗംഭീര തിരിച്ച് വരവ് നടത്തുകയായിരുന്നു. കസാഖിസ്ഥാന്റെ നൂറിസ്‌ലാം സ്‌നേയേവിനെയാണ് രവികുമാർ അവസാന നിമിഷത്തിൽ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ തന്നെ കസാഖിസ്ഥാൻ താരം വ്യക്തമായ ലീഡ് സ്വന്തമാക്കിയിരുന്നു.

  ടോക്കിയോ ഒളിമ്പിക്സ് ; ആദ്യ മത്‌സരത്തിൽ ന്യൂസിലന്റിനെ തകർത്ത് ഇന്ത്യയുടെ ചുണക്കുട്ടികൾ

മൂന്ന് മിനിറ്റിന്റെ രണ്ടാം പകുതിയിൽ കസാഖിസ്ഥാൻ താരം ലീഡിന്റെ പിൻബലത്തിൽ പ്രതിരോധം പുറത്തെടുത്തപ്പോൾ രവികുമാറിന് രണ്ട് മിനിറ്റിൽ കാര്യമായി ഒന്നും ചെയ്യാൻ പറ്റിയില്ല. ഇന്ത്യൻ ആരാധകർ ഒന്നടങ്കം തോൽവി ഉറപ്പിച്ച സമയത്തായിരുന്നു രവികുമാർ ഗംഭീര തിരിച്ചു വരവ് നടത്തിയത്. വിജയം ഉറപ്പിച്ച കസാഖിസ്ഥാൻ സ്ഥാനത്തെ മലർത്തിയടിച്ച് രവികുമാർ വിജയം നേടുകയായിരുന്നു.

Latest news
POPPULAR NEWS