ത്രിശൂർ: വാറ്റുചാരായക്കേസിൽ അറെസ്റ്റിലായവർ ആർ എസ് എസ് പ്രവർത്തകരാണെന്ന് പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിൽ പ്രചരണം നടന്നിരുന്നു.
സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയും പിടിയിലായവർ ആർ എസ് എസ് പ്രവർത്തകരാണെന്ന് പറഞ്ഞുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ വ്യാജവാർത്തയെ തെളിവുകൾ നിരത്തികൊണ്ട് മുളയിലേ നുള്ളിക്കളയുകയായിരുന്നു ഓൺലൈനിലെ സംഘപരിവാർ പ്രവർത്തകർ. വ്യാജവാർത്ത പ്രചരിപ്പിച്ച ബിനീഷ് കോടിയേരിയടക്കം അഞ്ച് പേര്‍ക്കെതിരെയാണ് എരുമപ്പെട്ടി പോലീസ് സ്റ്റേഷനിൽ ബിജെപി പ്രവർത്തകർ പരാതി നൽകിയിരിക്കുകയാണ്.