ചിന്നു സുൾഫിക്കറിന് മതതീ-വ്രവാദ സംഘടനകളുമായി ബന്ധമുണ്ടായിരുന്നോ എന്നുള്ള കാര്യം അന്വേഷിക്കണമെന്ന് ഹിന്ദുഐക്യവേദി

തിരുവനന്തപുരം: ചിന്നു സുൾഫിക്കറിന്റെ മര-ണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നുള്ള ആവശ്യവുമായി ഹിന്ദുഐക്യവേദി. മരണത്തിനു പിന്നിൽ മത തീ-വ്രവാദികളുടെ ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നും ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കെ ഷൈനു ആവശ്യപ്പെട്ടു. മെയ് 13 നു ഗോവയിൽ തലശ്ശേരി ബ്രണ്ണൻ കോളേജ് വിദ്യാർത്ഥിയായിരുന്ന അഞ്ജനയെന്ന ചിന്നു സുൾഫിക്കറെ മ-രിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയ്ക്ക് മതതീ-വ്രവാദ സംഘടനകാളുമായും അർബൻ നക്സലുകളുമായും ബന്ധമുണ്ടായിരുന്നോ എന്നുള്ള കാര്യവും സമഗ്രമായ രീതിയിൽ അന്വേഷിക്കണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.

പെൺകുട്ടിയുടെ യാത്രാരേഖകളും പണമിടപാടുകളും സംബന്ധിച്ച് ഉള്ള കാര്യങ്ങൾ പരിശോധിച്ചാൽ മര-ണത്തിനുള്ള കാരണവും അതിന് ഉത്തരവാദികളായവരെ കണ്ടെത്താനും സാധിക്കും. സംഭവത്തിൽ അന്വേഷണം നടത്തുകയും പ്രതികളെ നിയമത്തിനു മുന്നിൽ എത്തിക്കണമെന്നും ഹിന്ദുഐക്യവേദി പറഞ്ഞു. നക്സൽ നേതാവ് അജിതയുടെ മകളായ കോഴിക്കോട് സ്വദേശിനി ഗാർഗി എന്ന യുവതിയ്‌ക്കൊപ്പമാണ് അഞ്ജന പോയതെന്നും പെൺകുട്ടിയുടെ ബന്ധുക്കൾ പറഞ്ഞിരുന്നു. എന്നാൽ അഞ്ജന ആത്മ-ഹത്യ ചെയ്തതിന് പിന്നിൽ വീട്ടുകാരാണെന്നാണ് അർബൻ നക്സ-ലുകൾ വ്യാപകമായി പ്രചരിപ്പിക്കുന്നത്. സംഭവത്തിൽ ദുരൂഹത നിലനിൽക്കുകയാണ്.

  പരാതി നൽകാനെത്തിയ യുവതിയോട് ചുംബനം ചോദിച്ച് വാട്സപ്പിൽ അശ്ലീല സന്ദേശം അയച്ച പോലീസുകാരനെതിരെ കേസെടുത്തു

Latest news
POPPULAR NEWS