ചിലതൊക്കെ പറഞ്ഞാൽ ചിലർക്ക് വേദനിക്കും ; സോളാർ കേസിൽ ഇനിയും വിവരങ്ങൾ പുറത്ത് വരാനുണ്ടെന്ന് ഉമ്മൻചാണ്ടി

തിരുവനന്തപുരം : സോളാർ കേസിൽ ഇനിയും വിവരങ്ങൾ പുറത്ത് വരാനുണ്ട് ഇന്നല്ലെങ്കിൽ നാളെ അതൊക്കെ പുറത്ത് വരുമെന്ന് ഉമ്മൻ ചാണ്ടി. താനായിട്ട് ഒന്നും പറയുന്നില്ല എല്ലാം അടുത്ത് തന്നെ സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചിലതൊക്കെ പറഞ്ഞാൽ ചിലർക്ക് വേദനിക്കും പാർട്ടിയിൽപെട്ടവർ തനിക്കെതിരെ പ്രവർത്തിക്കില്ല എന്നാണ് വിശ്വാസമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

തന്നെ വേട്ടയാടിയപ്പോഴും ഒരുനാൾ എല്ലാം പുറത്ത് വരുമെന്ന പ്രതീക്ഷയിലായിരുന്നു മുന്നോട്ട് പോയത്. യാഥാർഥ്യങ്ങൾ പുറത്ത് വരുമ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ലെന്നും ഉമ്മൻചാണ്ടി.