Wednesday, December 11, 2024
-Advertisements-
NATIONAL NEWSചില സിനിമകൾ കാണുമ്പോൾ തങ്ങളെ പോലെയുള്ളവർ വിരമിക്കേണ്ട സമയമായെന്നു തോന്നുന്നെന്ന് പറഞ്ഞ പ്രിയദർശനു മറുപടിയുമായി ഹരീഷ്...

ചില സിനിമകൾ കാണുമ്പോൾ തങ്ങളെ പോലെയുള്ളവർ വിരമിക്കേണ്ട സമയമായെന്നു തോന്നുന്നെന്ന് പറഞ്ഞ പ്രിയദർശനു മറുപടിയുമായി ഹരീഷ് പേരടി

chanakya news

സിനിമ സംവിധായകനായ പ്രിയദർശൻ വിമർശിച്ചതിന്റെ ഭാഗമായി മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഹരീഷ് പേരടി. സിനിമ പ്രേമികളുടെ മനസ്സിൽ റിട്ടയർമെന്റ് ഇല്ലെന്നും, പ്രിയദർശൻ വിരമിക്കുന്നെന്നു പറഞ്ഞാൽ തന്നെ പോലെയുള്ള നടന്മ്മാർക്ക് ചിറകിനു ഏൽക്കുന്ന പരിക്ക് വളരെ വലുതാണെന്നും ഹരീഷ് പേരടി പറഞ്ഞു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യങ്ങൾ പങ്കുവെച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം

പ്രിയൻ സാർ …കുഞ്ഞാലിമരക്കാറിൽ ഞാൻ അഭിനയിക്കാൻ വന്നപ്പോൾ സാബു സിറിൾസാറിന്റെ സെറ്റ്കണ്ട് ഞാൻ അത്ഭുതപ്പെട്ടുപോയി… ആ ലൊക്കേഷനിൽ വെച്ച് ഷൂട്ട് ചെയത എന്റെ സീൻ ഞാൻ സാറിന്റെ മോണിട്ടറിലേക്ക് നോക്കിയപ്പോൾ അത് എന്നെ എത്രയോ നൂറ്റാണ്ടുകൾ പിന്നിലേക്ക് കൊണ്ടുപോയി… ഞാൻ വല്ലാത്ത ഒരു മാനസികാവസ്ഥയിലായി പോയി… ഞാൻ നിൽക്കുന്ന സ്ഥലവും ഞാൻ കണ്ട ദൃശ്യങ്ങളും രണ്ടും രാണ്ടാണെന്ന് എന്നെ ബോദ്ധ്യപ്പെടുത്താൻ എനിക്ക് എന്നെതന്നെ ഒന്ന് തല്ലേണ്ടി വന്നു… പിന്നിട് മലയാളവും തമിഴും ഡബ് ചെയാൻ വന്നപ്പോൾ താങ്കളുടെ വിസമയങ്ങൾക്കുമുന്നിൽ ഞാൻ ഒരു ചെറിയ കുട്ടിയായിരുന്നു… പുതിയ കുട്ടികളുടെ സിനിമയെ നിങ്ങൾ പ്രോൽസാഹിപ്പിക്കുന്നത് നിങ്ങളുടെ മനസ്സിന്റെ വിശാലത… പക്ഷെ റിട്ടയർമെന്റ് എന്ന വാക്ക് പ്രിയൻ സാറിന്റെ വാക്കായി മാറുമ്പോൾ എന്നെ പോലെയുള്ള നടൻമാരുടെ ചിറകിന് ഏൽക്കുന്ന പരിക്ക് വളരെ വലുതാണ്.. ഞാൻ ബാക്കി വെച്ച കിളിച്ചുണ്ടൻ മാമ്പഴങ്ങൾ ഇനിയും നിങ്ങളുടെ മാവിൽ നിന്ന് എനിക്ക് കൊത്തി തിന്നാനുണ്ട്… നിങ്ങളെ പോലെയുള്ള ദൃശ്യ വിസ്മയങ്ങളുടെ തമ്പുരാന് ഞങ്ങൾ സിനിമാപ്രേമികളുടെ മനസ്സിൽ റിട്ടെയർമെന്റില്ല സാർ… ഇനി അങ്ങിനെ ഒരു തീരുമാനമെടുത്താൽ ആ തീരുമാനം മാറ്റാൻ വേണ്ടി ഒരു ഹർത്താൽ നടത്താനും ഞങ്ങൾ മലയാളികൾ തയ്യാറാണ്…

പ്രിയൻ സാർ …കുഞ്ഞാലിമരക്കാറിൽ ഞാൻ അഭിനയിക്കാൻ വന്നപ്പോൾ സാബു സിറിൾസാറിന്റെ സെറ്റ്കണ്ട് ഞാൻ അത്ഭുതപ്പെട്ടുപോയി…ആ …

Hareesh Peradi यांनी वर पोस्ट केले मंगळवार, ४ फेब्रुवारी, २०२०