ചുംബനം ചോദിച്ചു പിന്നെ ചുംബനത്തിന്റെ രുചി ചോദിച്ചു ; സോഷ്യൽ മീഡിയയിൽ നേരിട്ട ദുരനുഭവം പങ്കുവെച്ച് നന്ദിത

‘ചിന്നവട’ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് നന്ദിതശ്വേത. ശ്വേത ഷെട്ടി എന്നാണ് താരത്തിന്റെ യഥാർത്ഥ പേരെങ്കിലും ആളുകൾ അറിയുന്നത് നന്ദിത എന്ന പേരിലാണ്. തമിഴ്, കന്നഡ ഭാഷകളിലും ഇതിനകം തന്നെ നന്ദിത അഭിനയിച്ചിട്ടുണ്ട് .നന്ദലവ്‌സ്,ആട്ടകത്തി, ഏകദിക്കി,പോത്താവു എന്നിവയാണ് താരത്തിന്റെ മറ്റു ചിത്രങ്ങൾ. സിനിമകൾക്ക് പുറമെ താരം സോഷ്യൽ മീഡിയയിലും സജ്ജീവമാണ് . പുതിയ ഫോട്ടോഷൂട്ടുകളാണ് കൂടുതലായും താരം സോഷ്യൽ മീഡിയയിൽ ആരാധകർക്കായി പങ്കുവയ്ക്കാറുള്ളത്. എന്നാൽ ആരാധകരുടെ ഭാഗത്തുനിന്നും അടുത്തിടെ തനിക്ക് മോശം പ്രതികരണങ്ങൾ നേരിടേണ്ടി വന്നിരുന്നെന്നും തന്റെ ആരാധകരിലൊരാൾ തന്നോട് ചുംബനം അവശ്യപ്പെട്ടതായും ചുംബനത്തിന്റെ രുചി എന്താണെന്ന് ചോദിച്ചതായും താരം പറയുന്നു.

തനിക്ക് നേരെ വന്ന മോശം പ്രതികരണങ്ങൾക്കു നന്ദിത നൽകിയ മറുപടി ഇങ്ങനെ,’തന്റെ ചുംബനത്തിന്റെ രുചി എന്താണെന്ന് അറിയണമെങ്കിൽ തന്റെ ഭാവി വരനോട് ചോദിക്കണം അദ്ദേഹത്തിന് ഇതിന്റെ കൃത്യമായ മറുപടി നൽകാൻ സാധിക്കൂ’. തന്റെ ആരാധകനാണെങ്കിലും തനിക്കു നേരെ വന്ന മോശം പ്രതികരണങ്ങൾക്ക് താൻ പ്രതികരിക്കുമെന്നും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിലൂടെ താരം വെളിപ്പെടുത്തി.