ചുരുങ്ങിയ ദിവസം കൊണ്ട് കേന്ദ്ര സർക്കാരിന്റെ ആരോഗ്യ സേതു ആപ്പ് ഡൗൺലോഡ് ചെയ്തവരുടെ എണ്ണം 5 കോടി കവിഞ്ഞു

ഡൽഹി: രാജ്യത്തെ കൊറോണ വൈറസ് ബാധിച്ചവരെ ട്രാക്ക് ചെയ്യുന്നതിനു വേണ്ടി കേന്ദ്രസർക്കാർ ഡെവലപ്പ് ചെയ്ത മൊബൈൽ ആപ്ലിക്കേഷൻ ആയ ആരോഗ്യ ഏതു ഡൗൺലോഡ് ചെയ്തവരുടെ എണ്ണം 5 കോടി കവിഞ്ഞു. വെറും പതിമൂന്ന് ദിവസം കൊണ്ടാണ് അഞ്ച് കോടിയിൽ അധികം ആൾക്കാർ ഈ ആപ്പ് ഡൗൺലോഡ് ചെയ്തത്. വളരെ ചുരുങ്ങിയ സമയംകൊണ്ട് ഏറ്റവും കൂടുതൽ ആൾക്കാർ ഇൻസ്റ്റാൾ ചെയ്ത ആപ്പായി ആരോഗ്യസേതു മാറിയെന്നു നീതി ആയോഗ് സി ഇ ഓ അമിതാഭ് കാന്ത് ട്വിറ്ററിലൂടെ അറിയിച്ചു.

അഞ്ചുകോടി ആളുകളിലേക്ക് ടെലിഫോൺ സംവിധാനം എത്തിച്ചേരാൻ 75 വർഷവുമാണ് എടുത്തത്, റേഡിയോ 38 കൊല്ലവും ടെലിവിഷൻ 13 കൊല്ലവും ഇന്റർനെറ്റ് നാലുകൊല്ലവും ഫേസ്ബുക്ക് 19 മാസവും എടുത്തിട്ടുണ്ട്. എന്നാൽ ഇതിനെയെല്ലാം കടത്തിവെട്ടി കൊണ്ടാണ് ആരോഗ്യ യുവജനങ്ങളുടെ ഇടയിൽ സ്ഥാനം നേടിയത്. പ്രധാനമന്ത്രിയുടെ ഓഫീസ് നിയമിച്ച കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നീതി ആയോഗ് ഇലക്ട്രോണിക്സ് ആൻഡ് ഐടി വകുപ്പും ചേർന്നാണ് ആരോഗ്യ സേതു ആപ്പ് ഡെവലപ്പ് ചെയ്ത്.

രാജ്യത്തെ കൊറോണ ബാധിച്ചവരുടെ കണക്കുകൾ, കൊറോണ രോഗലക്ഷണങ്ങൾ ആളുകൾ സ്വയം തിരിച്ചറിയുക എന്നിവ ലക്ഷ്യമാക്കിയാണ് ഈ ആപ്പ് ഡെവലപ്പ് ചെയ്തിട്ടുള്ളത്. 11 ഭാഷകളിൽ ഈ ആപ്പ് ലഭിക്കുന്നതാണ്. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിൽ ഈ ആപ്പ് ലഭ്യമാണ്.