ചലച്ചിത്രതാരം ഇഷാനിയുടെ വർക്ക് ഔട്ട് വീഡിയോ വൈറലാകുന്നു. ശരീര ഭാരം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വർക്ക്ഔട്ട് രീതികൾ തന്റെ ആരാധകരുമായി പങ്കുവെയ്ക്കുകയാണ് താരം. വണ്ണം വയ്ക്കാൻ പല വഴികളും നോക്കുന്ന ചിലർക്ക് സഹായകരമാകുമെന്നും താരം പറയുന്നു. ആനിമൽ ഫ്ലോ എന്ന വർക്ക്ഔട്ട് രീതിയാണ് വണ്ണം വയ്ക്കാൻ തന്നെ സഹായിച്ചതെന്നും താരം പറയുന്നു.
മൃഗങ്ങൾ ശരീരം ചലിപ്പിക്കുന്നതിന് സമാനമായി ശരീരം ചലിപ്പിച്ചാണ് ഈ വർക്ഔട്ട് ചെയ്യുന്നതെന്നും എന്നാൽ താൻ ചെയ്യുന്നത് ശരിയായ രീതിയിൽ ആണോ എന്ന് അറിയില്ലെന്നും ഇഷാനി പറയുന്നു. ആനിമൽ ഫ്ലോ പഠിക്കാനുള്ള ശ്രമത്തിലാണ് താനെന്നും ഇഷാനി യുട്യൂബ് വീഡിയോയിൽ പറയുന്നു.