ചെറുപ്പം മുതലേ ഞാൻ മദ്യപിക്കാറുണ്ട്, അതിൽ തെറ്റുകളായൊന്നും തനിക്ക് തോന്നിയിട്ടില്ലെന്നു നടി ചാർമിള

മലയാള സിനിമയിൽ ഏവർക്കും സുപരിചിതയാണ് നടി ചാർമിള. 1991 ൽ മോഹൻലാൽ നായകനായ ധനം എന്ന സിനിമയിലൂടെയാണ് നടി മലയാളത്തിലേക്ക് കടന്നു വരുന്നത്. ശേഷം കേളി, അങ്കിൾബൺ, കാബൂളിവാല, പ്രിയപ്പെട്ട കുക്കു, കടൽ, കമ്പോളം, രാജധാനി തുടങ്ങിയ സിനിമയിലും താരം നിറഞ്ഞു നിന്നു. ദുൽഖർ സൽമനും നമിത പ്രമോദും നായിക നായക വേഷമണിഞ്ഞ വിക്രമാദിത്യൻ എന്ന സിനിമയിൽ ചാർമിള അമ്മയുടെ വേഷം അണിഞ്ഞിരുന്നു. താരത്തോട് അഭിനയിക്കാൻ വേണ്ടി സംവിധായകരും നടന്മാരും കിടക്ക പങ്കിടാൻ പറഞ്ഞെന്നുള്ള കാര്യവും താരം തന്നെ തുറന്നു പറഞ്ഞിരുന്നു. ഇത് ആരാധകരിലും ഞെട്ടൽ ഉളവാക്കിയിരുന്നു.

കഴിഞ്ഞ കുറെ കാലങ്ങൾക്ക് മുൻപ് ചർമിള ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയിരുന്നപ്പോൾ താരത്തെ കാണാൻ ആരും എത്തിയിരുന്നില്ലെന്ന തരത്തിൽ വാർത്തകളും പുറത്തു വന്നിരുന്നു. ചാര്മിള മദ്യപാനിയാണെന്നുള്ള തരത്തിലുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്നുണ്ട്. എന്നാൽ അതിനു താരം നൽകിയ മറുപടി സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. താരത്തിന്റെ മറുപടി ഇങ്ങനെയാണ്, ഞാൻ ഒരു ക്രിസ്ത്യാനിയാണ്. കുട്ടിക്കാലം മുതലേ തങ്ങളുടെ വീട്ടിൽ ഭക്ഷണത്തോടൊപ്പം വൈനും ബിയറും കഴിക്കുമായിരുന്നു. അതിൽ തെറ്റുകളൊന്നും തോന്നിയിട്ടില്ലെന്നും താരം തുറന്നു സമ്മതിക്കുകയുണ്ടായി. കൂടാതെ അടിവാരമെന്ന സിനിമയിൽ അഭിനയിക്കുമ്പോൾ പഴയ ബന്ധത്തിന്റെ ഓർമകൾ വരുമ്പോൾ ബ്രാണ്ടി കഴിച്ചിരുന്നു.

എങ്ങനെയെങ്കിലും മരിക്കണമെന്നുള്ള ചിന്തയും അപ്പോൾ മനസ്സിൽ ഉണ്ടാവുകയും ഉറക്കഗുളികകൾ ധാരാളമായി കഴിച്ചിരുന്നു. തന്റെ അവസ്ഥയിൽ വീട്ടുകാർക്ക് ഒരുപാട് സങ്കടം ഉണ്ടായിരുന്നു. എന്നാൽ ഇതെല്ലാം മാറാനായി വിവാഹം കഴിച്ചെങ്കിലും അതും അതികംനാൾ നീണ്ടുനിന്നിരുന്നില്ല. ശേഷം രാജേഷെന്ന ചെറുപ്പക്കാരനെ വിവാഹം കഴിക്കുകയും ഒരു മകൻ പിറക്കുകയും ചെയ്തു. എന്നാൽ രാജേഷിനെയും വേർപിരിഞ്ഞു. ശേഷം എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നപ്പോളാണ് തമിഴ് നാട്ടിൽ ഒരു ചെറിയ വാടകവീട് ഒപ്പിച്ചെടുത്തത്. വെറും പായ വിരിച്ചു ഹാളിലായിരുന്നു ഉറങ്ങിയിരുന്നത്. എന്നാൽ നടിയാണെന്ന് പറഞ്ഞിട്ടും ആർക്കും വിശ്വാസം ആയിരുന്നില്ലെന്നും പലരും കാണാനായി വരുമ്പോൾ ഹൗസ് ഓണർക്ക് അതിൽ സംശയം ഉണ്ടായിരുന്നുവെന്നും ചാർമിള പറഞ്ഞു.