ചെറുപ്പ കാലത്താണ് എനിക്ക് കുടുതൽ പ്രായം എന്ന് തോന്നുന്നു ; പഴയകാല ചിത്രം പങ്കുവെച്ച് ലെന

മിനിസ്ക്രിനിലൂടെ അഭിനയ രംഗത്ത് എത്തിയ താരമാണ് ലെന വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളസിനിമയിൽ തന്റെതായ സ്ഥാനം ഉറപ്പിക്കാൻ താരത്തിനു സാധിച്ചു. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം ചറുപ്പകാലത്തുള്ള ഒരു ഫോട്ടോ പോസ്റ്റ് ചെയ്തു അതിനു രസകരമായ അടിക്കുറിപ്പെഴുതി വൈറലായിരിക്കുകയാണ്.

ചെറുപ്പ കാലത്താണ് എനിക്ക് കുടുതൽ പ്രായം എന്ന് തോന്നുന്നു നിങ്ങൾക്ക് ആർകെങ്കിലും അങ്ങനെ തോന്നുണ്ടോ എന്ന അടിക്കുറുപ്പോടെയാണ് താരം ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുള്ളത്. ജയരാജ് സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിൽ എത്തുന്നത് പിന്നിട് കരുണം, ഒരു ചെറു പുഞ്ചിരി, വർണകഴിച്ചകൾ, സ്പിരിറ്റ്‌ എന്നീ ചിത്രങ്ങളിൽ നല്ല വേഷങ്ങൾ ചെയ്‌തു എന്നാൽ ലെനയുടെ കാര്യറിൽ വഴിത്തിരിവുണ്ടായ ചിത്രമാണ് 2011ലിറങ്ങിയ ട്രാഫിക്. 2013ൽ മികച്ച രണ്ടാമത്തെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം താരത്തിന് ലഭിച്ചു.