ചൈനയില്‍ മുസ്ലിം വിഭാഗം അനുഭവിക്കുന്ന പീഡനത്തെ കുറിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് ചോദിച്ചപ്പോള്‍ കാശ്മീര്‍ വിഷയം എടുത്തിട്ട് പ്രതികരണം. ചൈന പാക്കിസ്ഥാനെ വളരെ അധികം സഹായിക്കുന്നുണ്ടെന്നും അതിനാല്‍ ചൈനയുടെ കാര്യത്തില്‍ ഇടപെടാനില്ലെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. സ്വിസേര്ലെണ്ടിലെ ധാവോസില്‍ വെച്ച് നടന്ന സാമ്പത്തിക ഉച്ചകോടിയില്‍ വിദേശ നയമെന്ന വിഷയത്തില്‍ സംസാരിക്കവെയാണ് ഇമ്രാന്‍ ഖാന്‍ ഇക്കാര്യം പറഞ്ഞത്.
പാക്കിസ്ഥാന്റെ ആപത്ത് ഘട്ടങ്ങളില്‍ ചൈന തങ്ങളെ സഹായിച്ചിട്ടുണ്ടെന്നും, അതിന്റെ നന്ദി ഉണ്ടാകുമെന്നും അതിനാല്‍ ചൈനയ്ക്ക് എതിരെ തങ്ങള്‍ക്ക് ശബ്ധിക്കനവില്ലെന്നും അദേഹം വ്യെക്തമാക്കി. പാക്കിസ്ഥാന്റെ പ്രതീക്ഷകള്‍ നഷ്ടപ്പെട്ടതിന്റെ തെളിവാണ് അദ്ദേഹം പറഞ്ഞതില്‍ നിന്നും മനസിലാകുന്നതെന്നും, ഇമ്രാന്‍ ഖാന്‍ തീര്‍ത്തും നിരശയിലാണന്നും വിദേശകാര്യ മന്ത്രാലയ വക്താവായ രവീഷ് കുമാര്‍ പറഞ്ഞു. ഇമ്രാന്‍ ഖാന്റെ ഇത്തരം പ്രതികരണത്തിലൂടെ അദ്ധേഹത്തിന്റെ ഇരട്ടതാപ്പ് തുറന്നു കാട്ടുകയാണ് ചെയ്യുന്നതെന്നും ഇത്തരം വിഷയങ്ങള്‍ സംസാരിക്കാന്‍ ഉള്ള ഇടമല്ല സാമ്പത്തിക ഉച്ചകോടിയെന്നും രവീഷ് കുമാര്‍ പറഞ്ഞു.