ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചത് 42000 പേർ ? ; കണക്കുകൾ ചൈന മറച്ച് വയ്ക്കുന്നു ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്

ലോകത്ത് കൊറോണ വൈറസ് പടർന്ന് പിടിച്ചു പതിനായിരങ്ങൾ മരിച്ചു വീഴുമ്പോളും യഥാർത്ഥ മരണ കണക്ക് ചൈന മറച്ചു വെക്കുന്നു എന്ന റിപ്പോർട്ട് ബ്രിട്ടീഷ് മാധ്യമമായ ഡെയിലി മെയിൽ പുറത്തുവിട്ടു. ലോകത്ത് ഏറ്റവും കൂടുതൽ ജനങ്ങൾ വസിക്കുന്ന ചൈനയിൽ കോറോണയുടെ പ്രാഥമിക ഘട്ടത്തിൽ ആയിരങ്ങൾ മരണപ്പെട്ടുവെന്നും എന്നിട്ടും അതിനെ തടയാൻ ചൈനയുടെ ആരോഗ്യവകുപ്പിന് കഴിഞ്ഞില്ല എന്നും റിപ്പോർട്ടിൽ പറയുന്നു.

കൊറോണ വൈറസ് വുഹാനിൽ മാത്രം പടർന്ന് പിടിച്ചു രോഗം സ്‌ഥിതികരിച്ചത് 81000 പേർക്കാണ് എന്നാണ് ചൈന പറയുന്നത് എന്നാൽ വുഹാനിലെ മരണ കണക്ക് വെളിയിൽ വിട്ടത് തെറ്റാണെന്നും വുഹാനിൽ 7 ദഹിപ്പിക്കുന്ന സ്ഥലങ്ങൾ ഉണ്ടന്നും അതിൽ വുഹാനിലെ ശവ സംസ്ക്കാര കേന്ദ്രത്തിൽ നിന്നും 500 പേരുടെ ചിതാഭസ്മ കലശങ്ങൾ വിട്ടു നൽകി. 3500 ശവങ്ങളോളം ഒരു ദിവസം ഇ ഏഴ് ഇടങ്ങളിലായി ദഹിപ്പിച്ചിട്ടുണ്ടെന്നും പറയുന്നു.

12 ദിവസത്തിന് ഉള്ളിൽ 42000 ശവങ്ങൾ ദഹിപ്പിച്ചിട്ടുണ്ടെങ്കിലും ചൈന ലോകത്തെ തെറ്റിധരിപ്പിക്കുന്നു എന്നും പലരും കോറോണയാണ് എന്ന് സ്‌ഥിതികരിക്കുന്നതിന് മുൻപേ മരണപെട്ടുവെന്നും അവർ വീടുകളിൽ തന്നെ ശവസംസ്‌കാരം നടത്തിയെന്നും പറയുന്നു.