ചൈനയിലെ വുഹാനിൽ നിന്നും ഇൻഡ്യക്കാർക്കൊപ്പം മാലിദ്വീപുകാരേയും രക്ഷിച്ച ഇന്ത്യൻ സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും നന്ദിയറിയിച്ചു കൊണ്ട് മാലിദ്വീപ് വിദേശകാര്യമന്ത്രി അബ്ദുള്ള ഷാഹിദ്. കൊറോണ വൈറസ് പടരുന്നതിനെ തുടർന്ന് ഇന്ത്യക്കാരെ ഘട്ടം ഘട്ടമായി നാട്ടിലേക്ക് കേന്ദ്രസർക്കാർ എത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇതിലെ രണ്ടാമത്തെ ബാച്ച് തിരിച്ചപ്പോൾ അതിൽ 323 ഇന്ത്യക്കാരും 7 മാലിദ്വീപുകാരും ഉണ്ടായിരുന്നു.
ഇൻഡ്യാക്കാർക്കൊപ്പം ഇവരെയും പ്രത്യേക വിമാനത്തിൽ കയറ്റുന്ന കാര്യം രക്ഷാപ്രവർത്തകൾ അറിയിച്ചിരുന്നു. നാട്ടിലെത്തിക്കുന്നവരെ 14 ദിവസം ഐസുലേഷൻ വാർഡിൽ നിരീക്ഷണം നടത്തിയ ശേഷമേ സമൂഹത്തിലേക്ക് വിടുകയുള്ളു. വൈറസ് ബാധയേറ്റ് ഇതുവരെ 304 പേർ മരിച്ചിട്ടുണ്ട്. പതിനായിരക്കണക്കിന് ആളുകൾ ചികിത്സയിൽ കഴിയുകയാണ്.