ചൈനയിൽ നിന്നും പാക്കിസ്ഥാനിലേക്ക് കടത്താൻ ശ്രമിച്ച വിക്ഷേപണ ഉപകരണങ്ങളെന്നു സംശയം, ഇന്ത്യ കപ്പൽ പിടിച്ചെടുത്തു

ചൈനയിൽ നിന്നും പാക്കിസ്ഥാനിലേക്ക് കൊണ്ടുപോയത് മിസൈൽ വിക്ഷേപണ ഉപകരണങ്ങളെന്നു സംശയം, ഇന്ത്യൻ നേവി കപ്പൽ പിടിച്ചെടുത്തു. ബാലിസ്റ്റിക്ക് മിസൈൽ വിക്ഷേപണത്തിന് ഉപയോഗിക്കുന്ന ഉപകാരങ്ങളാണെന്ന സംശയത്തെ തുടർന്നാണ് കപ്പൽ പിടിച്ചെടുത്തത്. എന്നാൽ കപ്പലിൽ ഔട്ടോക്ലോവ് ആണെന്ന് ധരിപ്പിച്ചു സാമഗ്രികൾ പാക്കിസ്ഥാനിലേക്ക് കടത്താൻ ശ്രമിക്കുകയായിരുന്നു.

കപ്പൽ തുറമുഖത്ത് എത്തിച്ച ശേഷം ഡി ആർ ഡി ഓ ഉദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരും പരിശോധനനടത്തി. ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ യാങ്ടെസെ തുറമുഖത്തു നിന്നും പാക്കിസ്ഥാനിലേ കറാച്ചിയിലെ തുറമുഖത്തേക്ക് പുറപ്പെട്ടതായിരുന്നു. പാകിസ്താനിലേക്ക് ആയുധം കൊണ്ടുപോകാനായി പുറപ്പെട്ട കപ്പലാണെന്നാണ് ഇന്ത്യയുടെ നിഗമനം. എന്നാൽ കപ്പൽ അധികൃതർ അത് നിഷേധിക്കുകയും ജലശുദ്ധീകരണത്തിനുള്ള യന്ത്രങ്ങളുമായി പോകുകയാണെന്നാണ് പറയുന്നു.

Also Read  പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തവർക്ക് റേഷനും ഇന്ധനവുമില്ല: വ്യത്യസ്ത നിലപാടുമായി ഗോവ സർക്കാർ