ചൈനയിൽ നിന്നും പാക്കിസ്ഥാനിലേക്ക് കടത്തിയ മിസൈൽ നിർമ്മാണത്തിനുള്ള അപകടകരമായ വസ്തുക്കൾ ഇന്ത്യ പിടിച്ചെടുത്തു

ഡൽഹി: ചൈനയിൽ നിന്നും പാക്കിസ്ഥാനിലേക്ക് കടത്തുകയായിരുന്ന മിസൈൽ നിർമ്മാണത്തിനുള്ള അപകടകരമായ വസ്തുക്കൾ ഇന്ത്യ പിടിച്ചെടുത്തു. ഇന്ത്യക്ക് എതിരെ പ്രയോഗിക്കാനുള്ള നീക്കമാണെന്നാണ് കരുതുന്നത്. കപ്പലിൽ നിന്നും ഔട്ടോക്ലേവുകൾ ബഹുദൂര മിസൈലായ ഷഹീൻ ന്യൂക്കിന്റെ നിർമ്മാണത്തിനായി ഉപയോഗിക്കുന്നതാണ്. പരിശോധനയിൽ ഡിഫെൻസിലെ വിദഗ്ധർ ഇക്കാര്യം അറിയിക്കുകയായിരുന്നു.

1500-2000 കിലോമീറ്റർ ദൂരപരിധിയിലുള്ള മിസൈലാണ് ഷഹീൻ. ഇതിന്റെ പരീക്ഷണം നടന്നത് കഴിഞ്ഞ മെയ്യിലാണ്‌. ഫെബ്രുവരി മൂന്നിന് ചൈനയിൽ നിന്നും പാക്കിസ്ഥാനിലേക്ക് പോവുകയായിരുന്ന കപ്പൽ കണ്ടള തീരത്ത് നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥരാണ് പിടിച്ചെടുത്തത്. എന്നാൽ ശുദ്ധീകരണ ഉപകരണങ്ങളാണ് കപ്പലിൽ ഉള്ളതെന്നായിരുന്നു കപ്പൽ അധികൃതരുടെ വാദം. പരിശോധനയ്ക്ക് ശേഷം കപ്പൽ കഴിഞ്ഞ മാസം 20 ന് തിരികെ വിടുകയും ചെയ്തിരുന്നു.