കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ചൈനയിൽ നിന്നും നിരവധി മൊബൈൽ കമ്പനികളാണ് മാറാൻ തിരുമാനിച്ചിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ. ആപ്പിൾ ഉൾപ്പടെ വൻ കമ്പനികളാണ് ഇന്ത്യയിലേക്ക് മാറാൻ തിരുമാനിക്കുന്നത്. ഉല്പാദനത്തിന്റെ 5 ൽ ഒരു ശതമാനം ഇന്ത്യയിലേക്ക് മാറാനാണ് ആപ്പിൾ തിരുമാനിച്ചിരിക്കുന്നത്.
ഇത് സംബന്ധിച്ച ചർച്ചകൾ ഇന്ത്യൻ സർക്കാരുമായി ആപ്പിൾ കമ്പനി നടത്തി വരുകയാണ് എന്നാണ് വെളിയിൽ വരുന്ന റിപോർട്ടുകൾ. ആപ്പിൾ പോലെ മറ്റു കമ്പനികളെയും ആകർഷിക്കാൻ ഇതിനോടകം തന്നെ ഇന്ത്യയും ആരംഭിച്ചു കഴിഞ്ഞു. കൊറോണ പ്രതിസന്ധി കാരണം വൻകിട കമ്പനികൾ ചൈനയിൽ നിന്നും പിന്മാറി വരുകയാണ്.