ചൈനയുടെ നീക്കത്തിൽ വിശ്വാസമില്ല, അതിർത്തി മേഖലകളിൽ സൈനിക വിന്യാസം ശക്തിപ്പെടുത്തി ഇന്ത്യ

ഡൽഹി: ഇന്ത്യ ചൈന അതിർത്തി തർക്കത്തിൽ കോർ കമാൻഡർമാരുടെ യോഗത്തിൽ പിന്മാറ്റത്തിന് ധാരണയായെങ്കിലും ചൈനയുടെ നിലപാടിനെ വിശ്വസിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാരും സൈന്യവും. ഇതിനെ തുടർന്ന് അതിർത്തിയിലെ തന്ത്രപ്രധാനമായ പോസ്റ്റുകളിൽ സൈനിക വിന്യാസം നടത്തിയിട്ടുണ്ട്. കൂടാതെ ലഡാക്കിലെ ചൈനീസ് അതിർത്തിയിൽ കൂടുതൽ സേനയെ വിന്യസിക്കും.

ഇന്ത്യ ചൈന സൈന്യങ്ങൾ നേർക്ക് നേർ നിൽക്കുന്ന കിഴക്കൻ ലഡാക്കിലെ അതിർത്തികളിലെ പോസ്റ്റുകളിൽ കരസേനാ മേധാവി ജനറൽ എം എം നരവാനെ ഇന്നലെ സന്ദർശനവും നടത്തിയിരുന്നു. കൂടാതെ ധൗലാത് ബേഗ് മേഖലകളിൽ ചൈന കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ മേഖലയിൽ നിന്നും 23 കിലോമീറ്റർ അകലെ പുതിയ പോസ്റ്റും ചൈന സ്ഥാപിച്ചിട്ടിട്ടുണ്ട്. മേഖലയിൽ ഇന്ത്യ സി 130 ജെ സൂപ്പർ ഹെർക്കുലീസ് യുദ്ധവിമാനത്തിൽ ധൗലത് ഓൾഡിയിൽ ഇന്ത്യൻ സൈന്യം ടാങ്കുകളും സ്ഥാപിച്ചിട്ടുണ്ട്.

  അഗ്നിപഥ് പ്രതിഷേധം നടത്തുന്നവർ വലിയ വിലകൊടുക്കേണ്ടി വരുമെന്ന് വ്യോമസേനാ മേധാവിയുടെ മുന്നറിയിപ്പ്

Latest news
POPPULAR NEWS