TECHNOLOGYചൈനയുടെ പബ്‌ജിയെ വെല്ലുന്ന ഭാരതത്തിന്റെ സ്വന്തം ആക്ഷൻ ഗെയിം ഫൗ -ജി

ചൈനയുടെ പബ്‌ജിയെ വെല്ലുന്ന ഭാരതത്തിന്റെ സ്വന്തം ആക്ഷൻ ഗെയിം ഫൗ -ജി

chanakya news

ഇന്ത്യ ചൈന അതിർത്തി പ്രശ്നം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് പബ്ജി നിരോധിച്ചതിന് പിന്നാലെ സമാനമായ രീതിയിലുള്ള മൾട്ടി പ്ലെയർ ആക്ഷൻ ഗെയിമുമായി ബാംഗ്ലൂർ കേന്ദ്രീകരിച്ചുള്ള ഗെയിമിംഗ് പബ്ലിഷർ. ഇന്ത്യയിൽ രൂപീകരിച്ചിട്ടുള്ള ഈ ഗെയിമിന് നൽകിയിരിക്കുന്ന പേര് ഫൗ -ജി എന്നാണ്. ഇതിന്റെ മെന്റർ ബോളിവുഡ് നടനായ അക്ഷയ് കുമാർ ആണ്. ആപ്ലിക്കേഷൻ വഴി ലഭ്യമാകുന്ന വരുമാനത്തിന്റെ 20 ശതമാനം രൂപയും ഭാരത് വീർ എന്ന ട്രസ്റ്റിലേക്കാണ് നൽകുക.

- Advertisement -

ട്രസ്റ്റ് രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ചിട്ടുള്ള ധീര ജവാന്മാരുടെ കുടുംബത്തിന് സഹായം നൽകുന്നതിനുവേണ്ടി രൂപീകൃതമായിട്ട് ഉള്ളതാണ്. ചൈനീസ് നിർമ്മിതിയിലുള്ള പബ് ജി ഗെയിം രാജ്യത്തെ കോടിക്കണക്കിന് ആളുകൾ ഉപയോഗിച്ചിരുന്നു. എന്നാൽ അതിന്റെ നിരോധനത്തെ തുടർന്ന് സമാനമായ രീതിയിൽ ഇന്ത്യൻ നിർമ്മിതിയിൽ ഉള്ള ഗെയിമാണ് ഇപ്പോൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഫൗ -ജി ഗെയിം കളിക്കുന്നതിലൂടെ രാജ്യത്തിന്റെ വീരസൈനികരുടെ പരിത്യാഗത്തെപ്പറ്റി മനസ്സിലാക്കുമെന്നും അതോടൊപ്പം തന്നെ രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച ജവാൻമാരുടെ കുടുംബത്തെ സഹായിക്കുന്നതിനും അവർക്ക് കഴിയും.

- Advertisement -

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മ നിർഭർ പദ്ധതിയെ പിന്തുണയ്ക്കാൻ കഴിയുമെന്ന് ഗെയിം പങ്കുവെച്ചുകൊണ്ട് ബോളിവുഡ് താരം അക്ഷയ് കുമാർ ട്വിറ്ററിൽ കുറിച്ചു. രാജ്യത്തെ സൈനികർ ആഭ്യന്തര തലത്തിലും രാജ്യാന്തര തലത്തിലും നേരിട്ടിട്ടുള്ള ഭീഷണികളുടെയും യഥാർത്ഥ സംഭവങ്ങളെയും ഗെയിമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബർ അവസാനത്തോടുകൂടി ഈ ഗെയിം പുറത്തിറക്കുമെന്നാണ് കരുതുന്നത്. ഗാൽവൻ താഴ്വരയുമായി ബന്ധിപ്പിച്ചു കൊണ്ടാണ് ഗെയിമിന്റെ ആദ്യ ലെവൽ. ഗെയിമിംഗ് ആപ്ലിക്കേഷൻ ഗൂഗിളിന്റെ പ്ലേ സ്റ്റോറിലും ആപ്പിളിന് ആപ് സ്റ്റോറിലും ലഭ്യമാകും.

- Advertisement -

കഴിഞ്ഞദിവസം രാജ്യത്ത് ചൈനീസ് നിർമ്മിതിയിൽ ഉള്ള പബ്ജി അടക്കമുള്ള 118 ആപ്ലിക്കേഷനുകളാണ് നിരോധനം ഏർപ്പെടുത്തിയത്. ഇൻഫർമേഷൻ ഫോർമേഷൻ ടെക്നോളജി നിയമത്തിന്റെ 68 വകുപ്പ് പ്രകാരമാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തുകയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ആപ്ലിക്കേഷന് രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.