Sunday, December 3, 2023
-Advertisements-
TECHNOLOGYചൈനയുടെ ലോങ്ങ് മാർച്ച് 5 ബി റോക്കറ്റിന്റെ അവശിഷ്ടങ്ങൾ ഭൂമിയിൽ പതിച്ചു

ചൈനയുടെ ലോങ്ങ് മാർച്ച് 5 ബി റോക്കറ്റിന്റെ അവശിഷ്ടങ്ങൾ ഭൂമിയിൽ പതിച്ചു

chanakya news
-Advertisements-

ലോകം ഭീതിയോടെ കാത്തിരുന്ന നിമിഷം സംഭവിച്ചിരിക്കുന്നു. ചൈനയുടെ ലോങ്ങ് മാർച്ച് 5 ബി റോക്കറ്റിന്റെ അവശിഷ്ടങ്ങൾ ഭൂമിയിൽ പതിച്ചതായി സ്വന്തന്ത്ര ഗവേഷകർ. ഇന്ത്യൻ മഹാ സമുദ്രത്തിൽ ഇതിനോടകം റോക്കറ്റ് പതിച്ചിട്ടുണ്ടെന്നാണ് സ്വന്തന്ത്ര ഗവേഷകർ വ്യക്തമാക്കുന്നത്. എന്നാൽ ഔദ്യോഗിക സ്ഥിരീകരം ഇതുവരെ ഉണ്ടായിട്ടില്ല. ഇന്ത്യൻ സമയം രാവിലെ 8.40 ന് മുൻപ് റോക്കറ്റ് ഭൂമിയിൽ പതിക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

-Advertisements-

മണിക്കൂറിൽ 28000 കിലോമീറ്റർ വേഗതയിൽ ഭൂമിയെ വലം വെയ്ക്കുന്ന റോക്കറ്റ് ഭൂമിയുടെ അന്തരീക്ഷത്തിൽ എത്തുന്നതോടെ കത്തി തീരുമെന്നും അവശിഷ്ടങ്ങൾ മാത്രം ഭൂമിയിൽ പതിക്കും എന്നാണ് ചൈന ഇതിനോട് പ്രതികരിച്ചത്. അതേസമയം റോക്കറ്റ് എവിടെ പതിക്കുമെന്നതിനെ കുറിച്ച് ചൈനയ്ക്കും ധാരണ ഉണ്ടായിരുന്നില്ല. റോക്കറ്റിനെ ട്രാക്ക് ചെയ്തിരുന്ന സ്വതന്ത്ര നിരീക്ഷകരാണ് റോക്കറ്റ് ഭൂമിയിൽ പതിച്ചതായി സ്ഥിരീകരണം നടത്തിയത്.

-Advertisements-