NATIONAL NEWSചൈനയുമായി ബന്ധമുള്ള കമ്പനികളിൽ നിന്നും ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതിന് നിയന്ത്രണവുമായി ഇന്ത്യ

ചൈനയുമായി ബന്ധമുള്ള കമ്പനികളിൽ നിന്നും ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതിന് നിയന്ത്രണവുമായി ഇന്ത്യ

chanakya news

ഡൽഹി: ചൈനയുമായി ബന്ധമുള്ള കമ്പനികളിൽ നിന്നും ക്രൂഡോയിൽ ഇറക്കുമതി ചെയ്യുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികൾ. അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്നും ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ മുൻനിർത്തിക്കൊണ്ടാണ് ഈ നടപടിയെന്ന് ഇതുമായി ബന്ധപ്പെട്ടുള്ള വൃത്തങ്ങൾ പറയുന്നു.

- Advertisement -

ഇന്ത്യ ചൈന അതിർത്തി തർക്കം രൂക്ഷമായി സാഹചര്യം കണക്കിലെടുത്ത് ജൂലൈ 23 മുതലാണ് ഈ നിയന്ത്രണം കൊണ്ടുവന്നത്. ഇതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച മുതൽ ചൈനയിൽ നിന്നുമുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിച്ചുവെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഇതിനെ തുടർന്ന് ചൈനീസ് എണ്ണ വ്യാപാരസ്ഥാപനങ്ങളായ യൂണിപെക്, സി എൻ ഒ ഒ സി ലിമിറ്റഡ്, പെട്രോചൈന തുടങ്ങിയ കമ്പനികളുടെ ഇറക്കുമതിയും ഇന്ത്യൻ പൊതുമേഖലാ എണ്ണക്കമ്പനികൾ നിർത്തി വയ്ക്കുകയുണ്ടായി.

- Advertisement -

ടെണ്ടറിലെത്തണമെങ്കിൽ ഫെഡറൽ കൊമേഴ്സ് മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ടെന്നുമാണ് പുതിയ നിബന്ധന. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യം കൂടിയാണ് ഇന്ത്യ. രാജ്യത്തെ മൊത്തം ആവശ്യത്തിനായുള്ള 84% ഇന്ധനവും ഇറക്കുമതിയിലൂടെയാണ് കണ്ടെത്തുന്നത്.