ചൈനയ്ക്ക് മറുപടിയുമായി അമേരിക്കയുടെ വിമാനവാഹിനികളും യുദ്ധക്കപ്പലുകളും ചൈനീസ് കടലിലേക്ക് അയച്ചു

വാഷിങ്ടൺ: ഇന്ത്യ ചൈന അതിർത്തി തർക്കം രൂക്ഷമായി നിലനിൽക്കുന്ന വേളയിൽ ചൈനീസ് കടലിലേക്ക് രണ്ടു വിമാനവാഹിനി കപ്പലുകൾ അയച്ചു അമേരിക്ക. ചൈനീസ് സൈന്യം അഭ്യാസ പ്രകടനം നടത്തുന്നതിനിടയിലാണ് യു എസ് എസ് റൊണാൾഡ്‌ റീഗൻ, യു എസ് എസ് നിമിറ്റ്സുമാണ് സൈനിക അഭ്യാസങ്ങൾക്കായി എത്തുന്നത്. നിലവിൽ കോവിഡ് വൈറസുമായും യു എസ് വ്യാപാരവുമായി ബന്ധപ്പെട്ട തർക്കത്തിലും ചൈനയ്ക്ക് ശക്തമായ താകീതാണ് ഇതിലൂടെ അമേരിക്ക നൽകുന്നതെന്നാണ് കരുതുന്നത്. ദക്ഷിണ ചൈന കടലിൽ യു എസ് അഭ്യാസ പ്രകടനം നടത്തുന്നത് എവിടെയായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.

  വളർത്തു നായക്കൊപ്പം കളിച്ച നിയുക്ത അമേരിക്കൻ പ്രസിഡന്റിന്റെ കാലിന് പരിക്കേറ്റു

രണ്ടു വാഹിനി കപ്പൽ കൂടാതെ നാല് യുദ്ധക്കപ്പലുകളും ചുറ്റും യുദ്ധവിമാനങ്ങളും ഉണ്ടകുമെന്നാണ് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട്‌ ചെയ്യുന്നത്. ദക്ഷിണ ചൈന കടലിനെ ചൈന ചെറുതാക്കുന്നുവെന്നും അയൽരാജ്യങ്ങളെ ഭീഷണിപ്പെടുത്തി വ്യാപകമായ രീതിയിൽ എണ്ണ, വാതക ശേഖരം തുടങ്ങിയവ ചൂഷണം ചെയ്യുന്നുവെന്നും അമേരിക്ക ആരോപിക്കുന്നു. ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് അതിർത്തിയിൽ അമേരിക്ക സൈനിക അഭ്യാസം നടത്താനുള്ള തീരുമാനമെടുത്തത്.

Latest news
POPPULAR NEWS