ചൈനയ്ക്ക് വേണ്ടി ചാരപ്പണിയെടുക്കുന്ന കാര്യത്തിൽ ബിരുദാനന്തര ബിരുദമെടുത്തവരാണ് സിപിഎമ്മുകാരെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഇന്ത്യ ചൈന അതിർത്തി വിഷയത്തിൽ സിപിഎമ്മിനെയും കോൺഗ്രസിനേയും രൂക്ഷമായി വിമർശിച്ചുകൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ചൈനയ്ക്ക് വേണ്ടിയുള്ള ചാരപ്പണിക്കായി ബിരുദാനന്തര ബിരുദമെടുത്തവരാണ് കമ്മ്യൂണിസ്റ്റ്കാരെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ ഇടതു – വലതു കക്ഷികൾ രാഷ്ട്രീയ വിരോധം തീർക്കുന്നതിനു വേണ്ടി രാജ്യ വിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

  മാധ്യമങ്ങളിലൂടെ പാർട്ടിയ്ക്കെതിരെ വിമർശനം: അഡ്വ ജയശങ്കർ പുറത്തേക്ക്?

ഇന്ത്യ ചൈന അതിർത്തി വിഷയത്തിൽ ബിജെപിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് കെ സുരേന്ദ്രൻ ഇക്കാര്യങ്ങൾ പറഞ്ഞത്. എന്നാൽ കോവിഡ് പ്രോട്ടോകോൾ ലംഘിച്ചത് സംബന്ധിച്ച് പ്രതിഷേധക്കാർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

Latest news
POPPULAR NEWS