ചൈനയ്ക്ക് ശക്തമായ തിരിച്ചടി നൽകാനുള്ള മുന്നൊരുക്കങ്ങളോ പ്രധാനമന്ത്രിയുടെ ലഡാക്ക് സന്ദർശനം: ലോകരാഷ്ട്രങ്ങൾ ഇന്ത്യയെ ഉറ്റുനോക്കുന്നു

ശ്രീനഗർ: ഇന്ത്യ ചൈന അതിർത്തി സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അപ്രതീക്ഷിതമായ ലഡാക് സന്ദർശനത്തിൽ ഞെട്ടലോടെ ചൈന. ജമ്മുകാശ്മീരിലെ ലേയിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം സന്ദർശനം നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിനൊപ്പമാണ് അദ്ദേഹം സന്ദർശനം നടത്തുന്നത്. അതിർത്തിയിലെ സേനാവിന്യാസങ്ങളെ കുറിച്ചുള്ള കാര്യങ്ങളും പ്രധാനമന്ത്രി വിലയിരുത്തുമെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഗാൽവൻ താഴ്വരയിൽ സംഘർഷത്തിൽ പരിക്കേറ്റ സൈനികരെയും പ്രധാനമന്ത്രി സന്ദർശിച്ചു.

  ക്ലാസ് മുറിയിൽ വച്ച് പ്ലസ്‌ടു വിദ്യാർത്ഥി വിദ്യാർത്ഥിനിയുടെ കഴുത്തിൽ താലി ചാർത്തി വീഡിയോ വൈറൽ

സംഘർഷ മേഖലയിൽ നിന്നും ഇരുരാജ്യങ്ങളുടെയും സൈനികരെ മാറ്റുന്നതിനു വേണ്ടി ധാരണയിലെത്തിയെങ്കിലും ചൈന ധാരണകൾ ലംഗിക്കുകയായിരുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശനത്തിനായി എത്തിയിരിക്കുന്നത്. ചൈനയ്ക്ക് പ്രതീക്ഷിക്കാത്ത രീതിയിലുള്ള തിരിച്ചടിക്കു വേണ്ടിയുള്ള മുന്നൊരുക്കങ്ങളാണോയെന്നാണ് പ്രധാനമന്ത്രിയുടെ ലഡാക്ക് സന്ദർശനത്തെ ലോകരാഷ്ട്രങ്ങൾ ഉറ്റു നോക്കുന്നുണ്ട്.

Latest news
POPPULAR NEWS