ചൈനയ്‌ക്കെതിരെ കർശന നിലപാട് സ്വീകരിക്കുന്ന അമേരിക്കയ്ക്കൊപ്പം ഇന്ത്യ ചേരരുതെന്ന് സീതാറാം യെച്ചൂരി

ഇന്ത്യൻ സൈനികർക്ക് നേരെ ചൈന നടത്തിയ ആക്രമണത്തെ സർവകക്ഷി യോഗത്തിൽ അപലപിക്കാതെ സിപിഎം ഉൾപ്പടെയുള്ള ഇടത് പാർട്ടികൾ. വിഷയത്തിൽ സിപിഐഎമ്മും സിപിഐയും അപലപിച്ചില്ല. ചൈനക്കെതിരെ കർശന നിലപാടാണ് അമേരിക്ക സ്വീകരിക്കുന്നതെന്നും ആയതിനാൽ അമേരിക്കയ്ക്കൊപ്പം ഇന്ത്യ ചേരരുതെന്നുള്ള നിലപാടിലാണ് സിപിഎം.

ഇത് സംബന്ധിച്ച് യോഗത്തിൽ പങ്കെടുത്തത് സീതാറാം യെച്ചൂരിയാണ്. തുടർന്ന് സിപിഐയും ഇതിനു പിന്തുണ പ്രഖ്യാപിക്കുക ആയിരുന്നു. അമേരിക്കയ്‌ക്കൊപ്പം ഇന്ത്യയെ നിർത്താനുള്ള നീക്കത്തെ ചെറുകണമെന്നും ഇടത് പാർട്ടികൾ ആവശ്യപ്പെട്ടു. എന്നാൽ ഇന്ത്യ ചൈന വിഷയത്തിൽ എസ് പി, ടി എം സി, ബി എസ് പി, എൻ സി പി, ശിവസേന തുടങ്ങിയ രാഷ്ട്രീയ കക്ഷികൾ ചൈനയ്‌ക്കെതിരെ കർശന നിലപാട് സ്വീകരിക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു.