ഡൽഹി: ചൈനയിലെ പ്രാധാന സോഷ്യൽ മീഡിയ ആപ്പ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം ഡിലീറ്റ് ചെയ്തതായി റിപ്പോർട്ട്. ചൈനയുടെ ആപ്പായ വി ചാറ്റാണ് ഇന്ത്യ ചൈന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ ഡിലീറ്റ് ചെയ്തത്. എന്നാൽ ഇതിന് വി ചാറ്റ് പറയുന്ന കാരണം സംസ്ഥാന രഹസ്യങ്ങൾ വെളിപ്പെടുത്തുകയും ദേശീയ സുരക്ഷയെ ബാധിക്കുകയും ചെയ്യുന്നുവെന്നാണ്. ഇന്ത്യ ചൈന അതിർത്തിയിൽ ഉണ്ടായ സംഘർഷവും കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര ചൈനയ്ക്കെതിരെ നടത്തിയ പരാമർശങ്ങൾ, ഇന്ത്യ ചൈന വിദേശമന്ത്രിമാർ തമ്മിൽ ഫോണിൽ കൂടി നടന്ന സംഭാഷണം എന്നിവയും അപ്ലിക്കേഷനിൽ നിന്നും ഡിലീറ്റ് ചെയ്തിട്ടുണ്ട്.
വിദേശകാര്യ വക്താവിന്റെ പ്രസ്താവന ഡിലീറ്റ് ചെയ്തതിനെ തുടർന്ന് എംബഡ് ഉദ്യോഗസ്ഥർ വോയ്ബോ അകൗണ്ടിൽ ഇതിന്റെ വിശദീകരണം തേടിയിരുന്നു. എന്നാൽ പോസ്റ്റ് നീക്കം ചെയ്തിട്ടില്ലെന്നാണ് അവർ നൽകിയ മറുപടി. എന്നാൽ വീണ്ടും ചൈനീസ് ഭാഷയിൽ പ്രസ്താവനയുടെ സ്ക്രീൻഷോട്ടുകൾ പ്രസിദീകരിക്കുകയും ചെയ്തു.